തൊ​ടു​പു​ഴ​യി​ൽ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ തു​റ​ക്കും
Wednesday, July 8, 2020 9:52 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ന്‍റെ (സി​എ​ഫ്എ​ൽ​ടി​സി) പ്ര​വ​ർ​ത്ത​നം തൊ​ടു​പു​ഴ​യി​ൽ അ​ടു​ത്ത​യാ​ഴ്ചയോ​ടെ തു​ട​ങ്ങു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ആ​രം​ഭി​ക്കു​ന്ന കേ​ന്ദ്രം വെ​ങ്ങ​ല്ലൂ​ർ - മ​ങ്ങാ​ട്ടു​ക​വ​ല ബൈ​പാ​സി​ലെ സ്വ​കാ​ര്യ ലോ​ഡ്ജി​ലാ​ണ് തു​റ​ക്കു​ന്ന​ത്. ഇ​തി​നാ​യി സ്ഥാ​പ​നം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്തു. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൊ​ടു​പു​ഴ​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​വ​രു​ന്ന ചി​കി​ത്സ​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ ന​ട​പ​ടി​ക​ളും ഇ​വി​ടേ​ക്ക് മാ​റ്റു​ന്ന​തി​നാ​ണ് തീ​രു​മാ​നം.
കോ​വി​ഡ് ചി​കി​ൽ​സ മൂ​ലം ഭാ​ഗി​ക​മാ​യി ഒ​ഴി​വാ​ക്കി​യ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ മ​റ്റ് വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം സാ​ധാ​ര​ണ നി​ല​യി​ൽ പു​ന​ഃസ്ഥാ​പി​ക്കു​ന്ന​തി​നാ​യാ​ണ് ന​ട​പ​ടി. ഇ​തി​നാ​യി തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ ടൗ​ണ്‍ ഹാ​ളി​ൽ ചേ​ർ​ന്ന കോ​വി​ഡ് പ്ര​തി​രോ​ധ താ​ലൂ​ക്ക് ത​ല ഏ​കോ​പ​ന സ​മി​തി യോ​ഗ​ത്തി​ൽ വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, സ​ന്ന​ദ്ധ, സാ​മൂ​ഹ്യ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന എ​ല്ലാ രോ​ഗി​ക​ളെ​യും ഇ​വി​ടെ പാ​ർ​പ്പി​ച്ചാ​യി​രി​ക്കും ചി​കി​ത്സ ന​ൽ​കു​ക. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ്ര​വ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തു​ന്ന​വ​രെ​യും രോ​ഗ ല​ക്ഷ​ണ​മു​ള്ള​വ​രെ​യും രോ​ഗി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​രെ​യും ഇ​വി​ടെ പ്ര​വേ​ശി​പ്പി​ക്കും. സെ​ന്‍റി​നെ​ന്‍റ​ൽ സ​ർ​വൈ​ല​ൻ​സ് പ്ര​കാ​രം സാ​ന്പി​ളു​ക​ൾ എ​ടു​ക്കു​ന്ന​തി​നാ​യി എ​ത്തു​ന്ന​വ​ർ​ക്കാ​യും അ​വ​രെ​യെ​ത്തി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗി​നാ​യും പു​തി​യ കേ​ന്ദ്ര​ത്തി​ൽ പ്ര​ത്യേ​കം സൗ​ക​ര്യ​മു​ണ്ടാ​വും. രോ​ഗി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും അ​ഡ്മി​നി​സ്ട്രേ​ഷ​നു​മാ​യി മൂ​ന്ന് ബ്ലോ​ക്കു​ക​ൾ പു​തി​യ കേ​ന്ദ്ര​ത്തി​ൽ ത​യാ​റാ​ക്കും. രോ​ഗി​ക​ൾ​ക്കാ​യി 100 കി​ട​ക്ക​ക​ളാ​ണ് ഇ​വി​ടെ ക്ര​മീ​ക​രി​ക്കു​ക. കൂ​ടു​ത​ൽ കി​ട​ക്ക​ക​ൾ ആ​വ​ശ്യം വ​ന്നാ​ൽ സ​മീ​പ സ്ഥ​ല​ങ്ങ​ളി​ലെ സി​എ​ച്ച്സി, പി​എ​ച്ച്സി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ഇ​വ ല​ഭ്യ​മാ​ക്കു​ന്ന​തി​നും സൗ​ക​ര്യ​മൊ​രു​ക്കും. രോ​ഗി​ക​ളു​ടെ മാ​ന​സി​ക സ​മ്മ​ർ​ദം കു​റ​യ്ക്കു​ന്ന​തി​നാ​യി ടി​വി, മൊ​ബൈ​ൽ, ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തും.
നി​ല​വി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ കൊ​റോ​ണ വാ​ർ​ഡി​ലേ​ക്ക് പ്ര​ത്യേ​കം നി​യോ​ഗി​ച്ചി​രി​ക്കു​ന്ന ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, മ​റ്റ് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രെ ഇ​വി​ടേ​ക്ക് മാ​റ്റും. ഇ​ത് കൂ​ടാ​തെ കോ​വി​ഡ് സേ​വ​ന​ത്തി​നാ​യു​ള്ള എ​ൻ​എ​ച്ച്എം ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും മ​റ്റ് പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രും പു​തി​യ സെ​ന്‍റ​റി​ലു​ണ്ടാ​വും. സ്റ്റാ​ഫു​ക​ൾ​ക്ക് വി​ശ്ര​മി​ക്കു​ന്ന​തി​നും താ​മ​സി​ക്കു​ന്ന​തി​നും ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന​തി​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ പു​തി​യ കേ​ന്ദ്ര​ത്തി​ൽ സ​ജ്ജ​മാ​ക്കും. രോ​ഗി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​തി​നാ​യു​ള്ള അ​ടു​ക്ക​ള​യു​ടെ പ്ര​വ​ർ​ത്ത​ന​വും ആ​രം​ഭി​ക്കും. ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നാ​വ​ശ്യ​മാ​യ അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​ട​ൻ ത​ന്നെ ഇ​വി​ടേ​ക്ക് മാ​റ്റു​ന്ന​തി​നും ധാ​ര​ണ​യാ​യി.
തൊ​ടു​പു​ഴ​യ്ക്ക് പു​റ​മേ ചെ​റു​തോ​ണി​യി​ലും കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ ഉ​ട​ൻ തു​റ​ക്കും. ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​പി.​എ​ൻ. ​അ​ജി സി​എ​ഫ്എ​ൽ​ടി​സി യു​ടെ ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​റാ​യി പ്ര​വ​ർ​ത്തി​ക്കും. തൊ​ടു​പു​ഴ​യി​ലെ സെ​ന്‍റ​റി​ന്‍റെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റാ​യി ഡോ. ​കെ.​സി. ചാ​ക്കോ​യും നോ​ഡ​ൽ ഓ​ഫീ​സ​റാ​യി ഡോ. ​ജെ​റി സെ​ബാ​സ്റ്റ്യ​നും പ്ര​വ​ർ​ത്തി​ക്കും. തൊ​ടു​പു​ഴ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സി​സി​ലി ജോ​സാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ചെ​യ​ർ​പേ​ഴ്സ​ണ്‍. ചെ​റു​തോ​ണി​യി​ൽ അ​ടു​ത്ത ദി​വ​സ​വും തൊ​ടു​പു​ഴ​യി​ലെ കേ​ന്ദ്രം ഒ​രാ​ഴ്ചയ്ക്കു​ള്ളി​ലും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.