മൂ​ന്ന് ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാ​ർ ക്വാറന്‍റൈനിൽ
Wednesday, July 8, 2020 9:52 PM IST
തൊ​ടു​പു​ഴ:​ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ക​ല്ലൂ​ർ​ക്കാ​ട് സ്വ​ദേ​ശി തൊ​ടു​പു​ഴ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ലും എ​ത്തി​യി​രു​ന്ന​താ​യി വ്യ​ക്ത​മാ​യ​തോ​ടെ ഇ​വി​ടു​ത്തെ മൂ​ന്ന് വ​നി​ത ജീ​വ​ന​ക്കാ​രോ​ട് സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു.​ക​ഴി​ഞ്ഞ ര​ണ്ടി​നാ​ണ് കോ​വി​ഡ് ബാ​ധി​ത​ൻ തൊ​ടു​പു​ഴ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ലെ​ത്തി​യ​ത്.​ചൊ​വ്വാ​ഴ്ച​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
സം​ഭ​വ​ത്തെ തു​ട​ർ​ന്നു ജീ​വ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ഓ​ഫീ​സ് അ​ണു​വി​മു​ക്ത​മാ​ക്കി​. ​ ബി​ല്ല​ട​യ്ക്കാ​നും മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്കും വ​ന്ന​വ​ർ​ക്ക് ബ​ദ​ൽ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി.​ മൂ​ന്നു​ജീ​വ​ന​ക്കാ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​യ​തോ​ടെ ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും താ​ളം തെ​റ്റും. നിരവധി ജീ​വ​ന​ക്കാ​ർ വി​ആ​ർ​എ​സ് എ​ടു​ത്ത് പോ​യ​തി​നാ​ൽ ആ​വ​ശ്യ​ത്തി​ന് ആ​ളി​ല്ലാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു. ഇ​ന്ന് ബി​എ​സ്എ​ൻ​എ​ൽ ക​സ്റ്റ​മ​ർ കെ​യ​ർ സെ​ന്‍റ​ർ അ​ട​ച്ചി​ടു​മെ​ന്നും അ​ണു​വി​മു​ക്ത​മാ​ക്കി​യ ശേ​ഷം ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന​മ​നു​വ​ദി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.