ഖ​ജ​ന​പ്പാ​റ​യി​ലെ മാ​ലി​ന്യ പ​ദ്ധ​തി അ​വ​താ​ള​ത്തി​ൽ
Wednesday, July 8, 2020 9:51 PM IST
രാ​ജ​കു​മാ​രി: രാ​ജ​കു​മാ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​യ തു​ന്പൂ​ർ​മു​ഴി മോ​ഡ​ൽ മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി അ​വ​താ​ള​ത്തി​ൽ.
ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി നി​ർ​മി​ച്ച പ്ലാ​ന്‍റി​നു സ​മീ​പം വ​ൻ​തോ​തി​ലാ​ണ് മാ​ലി​ന്യ​ങ്ങ​ൾ കു​മി​ഞ്ഞു​കൂ​ടി കി​ട​ക്കു​ന്ന​ത്.
ത​മി​ഴ് പി​ന്നോ​ക്ക വം​ശ​ജ​രും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളും തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ഖ​ജ​നാ​പ്പ​റ​യി​ലെ റോ​ഡ​രി​കി​ൽ മാ​ലി​ന്യ​ങ്ങ​ൾ കു​ന്നു​കൂ​ടി​യ​തോ​ടെ മേ​ഖ​ല പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി​യി​ലാ​ണ്.
ത​മി​ഴ് പി​ന്നോ​ക്ക വം​ശ​ജ​രും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളും തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ര​ണ്ട്, മൂ​ന്ന്, നാ​ല്, വാ​ർ​ഡു​ക​ളി​ലെ മാ​ലി​ന്യ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യാ​ണ് പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ച്ച​ത്. ഖ​ജ​നാ​പ്പാ​റ, കും​ഭ​പാ​റ മേ​ഖ​ല​ക​ളി​ലാ​യി നാ​ല് എ​യ്റോ​ബി​ക് മാ​ലി​ന്യ പ്ലാ​ന​റ്റു​ക​ൾ നാ​ലു​ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് സ്ഥാ​പി​ച്ച​ത്.
പ്ലാ​ന്‍റി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി ചെ​റി​യ വേ​ത​ന​ത്തി​ൽ ആ​ളു​ക​ളെ നി​യ​മി​ച്ചെ​ങ്കി​ലും ഇ​വ​രും ഇ​വി​ടേ​ക്ക് തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ല.
കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ച​തോ​ടെ മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ത​കൃ​തി​യാ​യി ന​ട​ക്കു​ന്പോ​ഴും ഖ​ജ​നാ​പാ​റ മാ​ലി​ന്യ​ത്തി​ൽ മു​ങ്ങി​യ അ​വ​സ്ഥ​യി​ലാ​ണ്.