പു​ള്ളി​പ്പു​ലി​യെ അ​വ​ശ നി​ല​യി​ൽ ക​ണ്ടെ​ത്തി
Wednesday, July 8, 2020 9:51 PM IST
മ​റ​യൂ​ർ: ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു​ള്ളി​ലെ ച​ന്പ​ക്കാ​ട് മ​ല​പു​ല​യ കോ​ള​നി ഭാ​ഗ​ത്ത് പു​ള്ളി​പ്പു​ലി​യെ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി. ന​ട​ക്കാ​നോ എ​ഴു​ന്നേ​റ്റു​നി​ൽ​ക്കാ​നോ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് മൂ​ന്നു​വ​യ​സ് തോ​ന്നി​ക്കു​ന്ന പു​ള്ളി​പ്പു​ലി.
വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രും ആ​ദി​വാ​സി​ക​ളും വി​വ​രം ചി​ന്നാ​ർ അ​സി. വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​നെ അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് മൂ​ന്നാ​ർ വൈ​ൽ​ഡ് ലൈ​ഫ് അ​സി. വെ​റ്റ​റി​ന​റി സ​ർ​ജ​നെ​ത്തി പു​ലി​യെ പ​രി​ശോ​ധി​ച്ചു. കാ​ട്ടു​പോ​ത്തി​നെ വേ​ട്ട​യാ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്ന് അ​സി. വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ടി.​എം. റ​ഷീ​ദ് പ​റ​ഞ്ഞു.

കാ​ട്ടാ​ന​യു​ടെ മു​ന്നി​ൽ​പെ​ട്ട
ബൈ​ക്ക് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്

മ​റ​യൂ​ർ: മ​റ​യൂ​രി​ൽ​നി​ന്നും ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലേ​ക്ക് ജോ​ലി​ക്കു​പോ​യ വ​നം വ​കു​പ്പി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്ക് ഇ​രു ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്നും വീ​ണ് പ​രി​ക്ക്. ചി​ന്നാ​ർ വ​ന​ജ്യോ​ത്സ​ന ക​ഫേ​യി​ലെ ജീ​വ​ന​ക്കാ​രാ​യ ഗ​ണേ​ശ​ൻ, ബീ​ന എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു​ള്ളി​ൽ ആ​ലാം​പ്പെ​ട്ടി ഇ​ക്കോ ഷോ​പ്പി​നു സ​മീ​പ​മെ​ത്തി​യ​പ്പോ​ൾ റോ​ഡി​നു ന​ടു​വി​ൽ നി​ൽ​ക്കു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ ക​ണ്ട് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കൈ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ ഗ​ണേ​ശ​നെ അ​ടി​മാ​ലി താ​ലു​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.