പതിനാറുകാ​രി​യെ വി​വാ​ഹം​ചെ​യ്ത മുപ്പതുകാ​ര​നെ​തി​രേ കേ​സ്
Tuesday, July 7, 2020 10:31 PM IST
അ​ടി​മാ​ലി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം​ചെ​യ്ത യു​വാ​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. പ​തി​നാ​റു​കാ​രി​യെ വി​വാ​ഹം ചെ​യ്ത കു​ഞ്ചി​ത്ത​ണ്ണി സ്വ​ദേ​ശി ര​ഞ്ജി​ത്ത്് (30)നെ​തി​രെ​യാണു വെ​ള്ള​ത്തൂ​വ​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.കു​മാ​ര​മം​ഗ​ല​ത്ത് താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യാ​യ പ​തി​നാ​റു​കാ​രി​യെ​യാ​ണ് ഇ​യാ​ൾ വി​വാ​ഹം​ചെ​യ്ത​ത്. കു​ഞ്ചി​ത്ത​ണ്ണി​യി​ലെ ഒ​രു ക്ഷേ​ത്ര​ത്തി​ൽ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു വി​വാ​ഹം. ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.
പെ​ണ്‍​കു​ട്ടി​യെ ശി​ശു​ക്ഷേ​മ​പ്ര​വ​ർ​ത്ത​ക​ർ ചെ​ങ്കു​ളം മേ​ഴ്സി ഹോ​മി​ലേ​ക്ക് മാ​റ്റി. വി​വാ​ഹം ന​ട​ത്താ​ൻ കൂ​ട്ടു​നി​ന്ന കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യും ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രെ​യും കേ​സെ​ടു​ക്കു​മെ​ന്ന് വെ​ള്ള​ത്തൂ​വ​ൽ പോ​ലീ​സ് അ​റി​യി​ച്ചു.