പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​യ്ക്ക​ണ​ം: യൂത്ത് കോൺഗ്രസ്
Tuesday, July 7, 2020 10:31 PM IST
ക​ട്ട​പ്പ​ന: സ്വ​ർ​ണ്ണ​ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​പ്ര​തി​യാ​യ സ്വ​പ്ന സു​രേ​ഷു​മാ​യി മു​ഖ്യ​മ​ന്ത്രി​ക്കും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സി​ലെ ഉ​ന്ന​ത​ർ​ക്കു​മെ​തി​രെ ആ​രോ​പ​ണം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് മോ​ഹ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
ക​ട്ട​പ്പ​ന​യി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഐ​ടി വ​കു​പ്പി​ലെ ക​ഴി​ഞ്ഞ​കാ​ല​ത്തെ മു​ഴു​വ​ൻ ഇ​ട​പാ​ടു​ക​ളെ സം​ബ​ന്ധി​ച്ചും അന്വേഷിക്കണം. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണ​യു​ടെ ആ​സ്തി വ​ർ​ധി​ക്കു​ന്ന​തി​ന്‍റെ പി​ന്നി​ൽ സ്വ​പ്ന സു​രേ​ഷി​ന്‍റെ ര​ഹ​സ്യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്നും അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.
ക​ട്ട​പ്പ​ന​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ന് പ്ര​ശാ​ന്ത് രാ​ജു, കെ.​എ​സ്. സ​ജീ​വ്, ജി​തി​ൻ ഉ​പ്പു​മാ​ക്ക​ൽ, അ​ല​ക്സ് പൊ​ട്ട​നാ​നി, അ​ശ്വ​ൻ സ​ജീ​വ്, സി​ബി ഉ​ദ​യ​ഗി​രി എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ല്കി.