ക​ർ​ഷ​ക​വി​രു​ദ്ധ ഓ​ർ​ഡി​ന​ൻ​സു​ക​ൾ പി​ൻ​വ​ലി​ക്ക​ണം: മ​ല​നാ​ട് ക​ർ​ഷ​ക ര​ക്ഷാ​സ​മി​തി
Tuesday, July 7, 2020 10:26 PM IST
ചെ​റു​തോ​ണി: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ക​ർ​ഷ​ക​വി​രു​ദ്ധ ഓ​ർ​ഡി​ന​ൻ​സു​ക​ളാ​യ അ​വ​ശ്യ​സാ​ധ​ന നി​യ​മ ഭേ​ദ​ഗ​തി​യും കാ​ർ​ഷി​കോ​ത്പ​ന്ന വി​പ​ണ​ന നി​യ​മ​വും കോ​ണ്‍​ട്രാ​ക്ട് ഫാ​മിം​ഗ് നി​യ​മ​വും പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് മ​ല​നാ​ട് ക​ർ​ഷ​ക ര​ക്ഷാ​സ​മി​തി കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് നി​വേ​ദ​ന​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. മൂ​ന്ന് ഓ​ർ​ഡി​ന​ൻ​സു​ക​ളും ഏ​താ​നും വ​ൻ​കി​ട കു​ത്ത​ക​ക​ൾ​ക്ക് ക​ർ​ഷ​ക​രു​ടെ ഉ​ത്പ​ന്നം കു​റ​ഞ്ഞ​വി​ല​യ്ക്ക് ശേ​ഖ​രി​ച്ച് അ​മി​ത​ലാ​ഭം ഉ​ണ്ടാ​ക്കു​ന്ന​തി​നും ക​ർ​ഷ​ക​രെ ചൂ​ഷ​ണം​ചെ​യ്യു​ന്ന​തി​നും മാ​ത്ര​മേ ഉ​പ​ക​രി​ക്കു​ക​യു​ള്ളൂ. കോ​ണ്‍​ട്രാ​ക്ട് ഫാ​മിം​ഗ് വ്യ​വ​സ്ഥ​ക​ൾ ക​ർ​ഷ​ക​രെ തൊ​ഴി​ലാ​ളി​ക​ളാ​ക്കി മാ​റ്റു​ന്ന​താ​ണ്. കാ​ർ​ഷി​കോ​ത്പ​ന്ന വി​പ​ണ​ന നി​യ​മ​ത്തി​ലെ ഭേ​ദ​ഗ​തി​ക​ൾ ക​ർ​ഷ​ക​ർ​ക്ക് മി​നി​മം സ​പ്പോ​ർ​ട്ട് പ്രൈ​സ് (എം​എ​സ്പി) എ​ന്ന അ​ടി​സ്ഥാ​ന വി​ല​പോ​ലും ഉ​റ​പ്പാ​ക്ക​ത്ത​തും ക​ർ​ഷ​ക​രെ കൂ​ടു​ത​ൽ ക​ട​ക്കാ​രാ​ക്കു​ന്ന​തു​മാ​ണ്. രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ് എ​ന്ന അ​ഖി​ലേ​ന്ത്യ ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം ദേ​ശ​വ്യാ​പ​ക​മാ​യി ന​ട​ന്ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് മ​ല​നാ​ട് ക​ർ​ഷ​ക ര​ക്ഷാ​സ​മി​തി ജി​ല്ലാ ക​ള​ക്ട​റി​ലൂ​ടെ പ്ര​ധാ​ന​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​ത്. സ​മി​തി പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​സ്കു​ട്ടി ജെ. ​ഒ​ഴു​ക​യി​ൽ, രാ​ജു സേ​വ്യ​ർ എ​ന്നി​വ​ർ​ചേ​ർ​ന്നാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.