കു​മ​ളി​യി​ൽ ഡെ​ങ്കി​പ്പ​നി ഭീ​തി​യും
Tuesday, July 7, 2020 10:26 PM IST
കു​മ​ളി: കു​മ​ളി​യി​ൽ കൊ​റോ​ണ ഭീ​തി​യോ​ടൊ​പ്പം ഡെ​ങ്കി​പ്പ​നി​യും വ്യാ​പ​ക​മാ​കു​ന്നു. കോ​ള​നി​ക​ള​ട​ക്കം ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ ഡെ​ങ്കി​പ്പ​നി പ​ട​രു​ക​യാ​ണ്. കോ​വി​ഡ് വ്യാ​പ​ന​ഭീ​തി​യി​ൽ പ്ര​തി​സ​ന്ധി​യി​ലാ​യ മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന ഡെ​ങ്കി​പ്പ​നി ഭീ​തി​യും ജ​ന​ജീ​വി​തം ദു​ഷ്ക​ര​മാ​ക്കു​ക​യാ​ണ്. കു​മ​ളി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു സ​മീ​പ​മു​ള്ള പൊ​തു​മ​രാ​മ​ത്ത് കാ​ര്യാ​ല​യം കൊ​തു​ക് വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. അ​ല​ക്ഷ്യ​മാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ടാ​ർ വീ​പ്പ​ക​ളാ​ണ് കൊ​തു​കു​ക​ൾ വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്.