രാ​ജാ​പ്പാ​റ​യി​ലെ നി​ശാ​പാ​ർ​ട്ടി​യും ബെ​ല്ലി ഡാ​ൻ​സും രാ​ഷ്‌ട്രീയ വി​വാ​ദ​ത്തി​ലേ​ക്ക്
Sunday, July 5, 2020 10:11 PM IST
രാ​ജ​കു​മാ​രി: ശാ​ന്ത​ൻ​പാ​റ രാ​ജാ​പ്പാ​റ​യി​ലെ സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് ന​ട​ത്തി​യ നി​ശാ പാ​ർ​ട്ടി​യെ​യും ഉ​ക്രെ​യി​ൻ യു​വ​തി​ക​ൾ ന​ട​ത്തി​യ ബെ​ല്ലി ഡാ​ൻ​സും രാ​ഷ്ട്രീ​യ വി​വാ​ദ​മാ​കു​ന്നു. ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ക​ർ ആ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് സി​പി​എ​മ്മും കോ​ണ്‍​ഗ്ര​സും സി​പി​ഐ​യും.
ജി​ല്ലാ ഭ​ര​ണ​കൂ​ടം മു​ൻ​പ് സ്റ്റോ​പ് മെ​മ്മോ ന​ൽ​കി പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​ച്ച ക്ര​ഷ​ർ യൂ​ണി​റ്റ് വീ​ണ്ടും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത് അ​ന​ധി​കൃ​ത​മാ​യാ​ണെ​ന്നും സി​പി​എ​മ്മും മ​ന്ത്രി എം.​എം. മ​ണി​യു​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സേ​നാ​പ​തി വേ​ണു ആ​രോ​പി​ച്ചു. കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ആ​രും ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തി​ട്ടി​ല്ലെ​ന്നും സേ​നാ​പ​തി വേ​ണു അ​വ​കാ​ശ​പ്പെ​ട്ടു.
ആ​രോ​പ​ണം രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നും നി​ശാ പാ​ർ​ട്ടി​യി​ൽ ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തി​ട്ടി​ല്ലെ​ന്നും അ​ഥ​വാ പ​ങ്കെ​ടു​ത്ത​താ​യി തെ​ളി​ഞ്ഞാ​ൽ അ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം വി.​എ​ൻ. മോ​ഹ​ന​ൻ അ​റി​യി​ച്ചു.
സം​ഭ​വ​ത്തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് സി​പി​ഐ​യും ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​ന്ന​ത​ത​ല
അ​ന്വേ​ഷ​ണം വേ​ണം:
ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ

നെ​ടു​ങ്ക​ണ്ടം: രാ​ജാ​പ്പാ​റ​യി​ൽ നി​ശാ​പാ​ർ​ട്ടി​യും മ​ദ്യ സ​ൽ​ക്കാ​ര​വും ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ടു​ന്പ​ൻ​ചോ​ലയ്​ക്കു സ​മീ​പം സ്വ​കാ​ര്യവ്യ​ക്തി​ക​ൾ ആ​രം​ഭി​ച്ച പു​തി​യ വ്യ​വ​സാ​യ​സം​രം​ഭ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നവേ​ള​യി​ൽ ന​ട​ന്ന മ​ദ്യ സ​ത്കാ​ര​ത്തി​ൽ ഇരു ന്നൂറ്റന്പതിലധി​കംപേർ പ​ങ്കെ​ടു​ത്ത​ത് യാ​തൊ​രു​വി​ധ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​തെ​യാ​ണെ​ന്നും ഇ​തി​നെ​തി​രെ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തുനി​ന്ന് യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കാ ഞ്ഞത് സ​ർ​ക്കാ​രി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നിർവഹിച്ച മ​ന്ത്രി​യു​ടെ​യും ഇ​ട​പെ​ട​ൽ മൂ​ല​മാ​ണെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ആ​രോ​പി​ച്ചു. സം​സ്ഥാ​ന​ത്തി​നു പു​റ​ത്തുനി​ന്നു വ​രു​ന്ന പാ​വ​പ്പെ​ട്ട​വ​രാ​യ മ​ല​യാ​ളി​ക​ൾ​ക്ക് ക​ർ​ശ​ന​മാ​യ നി​ബ​ന്ധ​ന​ക​ളും 14 ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈനും നി​ർ​ദേശി​ക്കു​ന്ന ഭ​ര​ണാ​ധി​കാ​രി​ക​ൾ ബെ​ല്ലി ഡാ​ൻ​സി​നാ​യി അ​ന്യ​സം​സ്ഥാ​ന​ത്തുനി​ന്നു വ​ന്ന യു​വ​തി​ക​ൾ​ക്ക് വാ​തി​ൽ തു​റ​ന്നുകൊ​ടു​ത്ത​ത് പൊ​തു​ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ല്ലാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ന്വേ​ഷ​ണം വേ​ണം:
കെ.​കെ. ശി​വ​രാ​മ​ൻ

രാ​ജാ​ക്കാ​ട്: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് ന​ട​ത്തി​യ നി​ശാ പാ​ർ​ട്ടി​യെ​കു​റി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ശി​വ​രാ​മ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ടു​ന്പ​ൻ​ചോ​ല​യി​ൽ ക്ര​ഷ​ർ യൂ​ണി​റ്റ് ഉ​ദ്ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ത്രി​യി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ൽ ന​ട​ത്തി​യ നി​ശാ​പാ​ർ​ട്ടി​യി​ൽ പൊ​തു​പ്ര​വ​ർ​ത്ത​ക​ര​ട​ക്കം പ​ങ്കെ​ടു​ത്തു​വെ​ന്ന​ത് ഗൗ​ര​വ​മു​ള്ള​താ​ണ്. ഇ​തി​നു​പി​ന്നി​ൽ ഉ​ട​മ​യ്ക്ക് മ​റ്റു താ​ല​പ​ര്യ​ങ്ങ​ൾ ഉ​ണ്ടെ​ന്നും ശി​വ​രാ​മ​ൻ ആ​രോ​പി​ച്ചു.

അ​നു​മ​തി ന​ൽ​കി​യ​ത്
അ​ന്വേ​ഷി​ക്ക​ണം:
ശ്രീ​മ​ന്ദി​രം ശ​ശി​കു​മാ​ർ

നെ​ടു​ങ്ക​ണ്ടം: ഉ​ടു​ന്പ​ൻ​ചോ​ല​യ്ക്കു സ​മീ​പം റ​വ​ന്യു അ​ധി​കൃ​ത​ർ പ്ര​വ​ർ​ത്ത​നാ​നു​മ​തി നി​ഷേ​ധി​ച്ച പാ​റ​മ​ട വാ​ട​ക​യ്ക്കെ​ടു​ത്ത് ക്ര​ഷ​ർ യൂ​ണി​റ്റ് ന​ട​ത്താ​ൻ കോ​ത​മം​ഗ​ല​ത്തെ സ്ഥാ​പ​ന​ത്തി​ന് അ​നു​മ​തി കൊ​ടു​ത്ത ഉ​ടു​ന്പ​ൻ​ചോ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തും സ​ർ​ക്കാ​ർ സം​വി​ധാ​ന​വും കോ​ടി​ക​ൾ കോ​ഴ വാ​ങ്ങി​യ​താ​യി കെ​പി​സി​സി നി​ർ​വാ​ഹ​കസ​മി​തിയം​ഗം ശ്രീ​മ​ന്ദി​രം ശ​ശി​കു​മാ​ർ ആ​രോ​പി​ച്ചു.
പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള അ​നു​മ​തി നി​ഷേ​ധി​ച്ച സ്ഥാ​പ​നം പ​ഞ്ചാ​യ​ത്ത് ലൈ​സ​ൻ​സ് പോ​ലു​മി​ല്ലാ​തെ വീ​ണ്ടും പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ങ്ങി​ന​യാ​ണെ​ന്നും ക്ര​ഷ​ർ പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​വ​ശ്യ​മാ​യ പാ​റ എ​വി​ടെ​നി​ന്നു ല​ഭി​ക്കു​മെ​ന്നും അ​ന്വേ​ഷി​ക്ക​ണം. ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ കു​ത്ത​ഴി​ഞ്ഞ ഭ​ര​ണ​ത്തി​നെ​തി​രെ സ​മ​രം ന​ട​ത്താ​ൻ അ​നു​വാ​ദം ന​ൽ​കാ​ൻ ത​യാ​റാ​കാ​ത്ത സം​സ്ഥാ​ന​ത്തെ പോ​ലീ​സ് നോ​ക്കി​നി​ൽ​ക്കെ​യാ​ണ് ആ​റോ​ളം യു​വ​തി​ക​ൾ മു​ന്നൂ​റോ​ളം പേ​രു​ടെ മു​ന്പി​ൽ അ​ർ​ധ​ന​ഗ്ന​രാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.
ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ യു​ഡി​എ​ഫ് സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നും ശ്രീ​മ​ന്ദി​രം ശ​ശി​കു​മാ​ർ അ​റി​യി​ച്ചു.