ജി​ല്ലാ പ​ട്ടി​ക​ജാ​തി ഓ​ഫീ​സും ക​ള​ക്‌ടറേ​റ്റി​ലേ​ക്ക്
Saturday, July 4, 2020 10:31 PM IST
ചെ​റു​തോ​ണി: ജി​ല്ലാ ആ​സ്ഥാ​ന വി​ക​സ​നം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ല​മ​റ്റ​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ് ക​ള​ക്ട​റേ​റ്റി​ലേ​ക്ക് മാ​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. കാ​ൽ​നൂ​റ്റാ​ണ്ടി​ല​ധി​ക​മാ​യു​ള​ള ആ​വ​ശ്യ​മാ​ണ് ഇ​പ്പോ​ൾ ന​ട​പ്പി​ലാ​യി​രി​ക്കു​ന്ന​ത്.

പ​ട്ടി​ക ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​യ ദേ​വി​കു​ള​ത്താ​ണ് ഏ​റ്റ​വും​കൂ​ടു​ത​ൽ പ​ട്ടി​ക​ജാ​തി സ​മു​ദാ​യ അം​ഗ​ങ്ങ​ളു​ള​ള​ത്. ഉ​ടു​ന്പ​ൻ​ചോ​ല, പീ​രു​മേ​ട് മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പ​ട്ടി​ക​ജാ​തി​യി​ൽ ഉ​ൾ​പ്പെട്ട​വ​ർ​ക്കും ജി​ല്ലാ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ഇ​തു കൂ​ടു​ത​ൽ എ​ളു​പ്പ​മാ​കും. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം സി.​വി. വ​ർ​ഗീ​സ് പ​ട്ടി​ക​ജാ​തി ക്ഷേ​മ മ​ന്ത്രി എ.​കെ. ബാ​ല​നു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഓ​ഫീ​സ് ക​ള​ക്ട​റേ​റ്റി​ലേ​ക്ക് മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​ത്.

ജി​ല്ലാ ഫി​ഷ​റീ​സ് ഓ​ഫി​സ്, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഓ​ഫീ​സ്, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ പാ​ല​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള​ള പ്ര​ത്യേ​ക ഓ​ഫീ​സ് എ​ന്നി​വ​യും ജി​ല്ലാ ആ​സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രു​ന്നു. പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സ് നി​ർ​മാ​ണം പൈ​നാ​വി​ൽ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​നം കൂ​ടു​ത​ൽ വേ​ഗ​ത്ത​ലാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഓ​ഫീ​സു​ക​ൾ ക​ള​ക്ട​റേ​റ്റി​ലേ​ക്ക് മാ​റ്റു​ന്ന​ത്.