കോ​ള​നി​യി​ൽ നി​ന്നു​ള്ള റോ​ഡു​ നി​ർ​മാ​ണം ത​ട​സ​പ്പെ​ടു​ത്തി​യെ​ന്ന് പ​രാ​തി
Friday, July 3, 2020 10:20 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: ഗ്രാ​ന്പി ഹ​രി​ജ​ൻ കോ​ള​നി​യി​ൽ നി​ന്നും റോ​ഡ് വെ​ട്ടു​ന്ന​തി​ന് എ​സ്റ്റേ​റ്റ് മാ​നേ​ജ്മെ​ന്‍റ് ത​ട​സം നി​ൽ​ക്കു​ന്ന​താ​യി പ​രാ​തി. എ​ന്നാ​ൽ ആ​റു​മാ​സം മു​ന്പ് എ​ൻ ഒ ​സി ന​ൽ​കി​യിട്ടും പ​ണി​ക​ൾ ന​ട​ത്താ​തി​രു​ന്നതിനാലാ​ണ് ത​ട​ഞ്ഞ​തെ​ന്ന് എ​സ്റ്റേ​റ്റ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കോ​ള​നി​യി​ൽ 150ഓ​ളം കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഈ ​സ്ഥ​ല​ത്ത് ത​ന്നെ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ര​വ​ധി വീ​ടു​ക​ൾ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്.

ഇ​വ​ർ​ക്ക് വീ​ട് പ​ണി​യു​ന്ന സ്ഥ​ല​ത്തേ​ക്ക് സാ​ധ​ന​ങ്ങ​ൾ ത​ല​ച്ചു​മ​ടാ​യി കൊ​ണ്ടു പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ഴുള്ള​ത്. ഇ​തി​ന് പ​രി​ഹാ​ര​മാ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ പ​രു​ന്തും​പാ​റ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന മൂ​ന്നു മീ​റ്റ​ർ വീ​തി​യു​ള്ള റോ​ഡ് നി​ർമി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ച്ച​ത്. ഇ​തി​നാ​യി ക​ന്പ​നി എ​ൻ​ഒ​സി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ആ​റു​മാ​സം ക​ഴി​ഞ്ഞി​ട്ടും ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്ത് റോ​ഡ് പ​ണി​യാ​ൻ തീ​രു​മാ​നി​ച്ച​ത്. നാ​ട്ടു​കാ​രു​ടെ​യും പ​ഞ്ചാ​യ​ത്തം​ഗ​ത്തിന്‍റെയും നേ​തൃ​ത്വ​ത്തി​ൽ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.​

എ​ന്നാ​ൽ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളെ സംഘടിപ്പിച്ച് എ​സ്റ്റേ​റ്റ് മാ​നേ​ജ്മെ​ന്‍റ് പ​ണി​ക​ൾ ത​ട​യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ത​ന്നെ ഈ ​സ്ഥ​ല​ത്ത് 250 മീ​റ്റ​ർ നീ​ള​ത്തി​ലും മൂ​ന്ന് മീ​റ്റ​ർ വീ​തി​യി​ലും റോ​ഡ് നി​ർ​മിക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ൻ​ഒ​സി ന​ൽ​കി​യ​താ​ണെ​ന്നും ഇ​പ്പോ​ൾ കാ​ലാ​വ​ധി ക​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ പു​തു​ക്കി​യ ശേ​ഷം മാ​ത്ര​മേ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളൂവെ​ന്നു​മാ​ണ് എ​സ്റ്റേ​റ്റ് അ​ധി​കൃ​ത​രു​ടെ വാ​ദം. ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​പ്ര​ദ​മാ​കു​ന്ന രീ​തി​യി​ൽ റോ​ഡ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.