ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​നെ​തി​രെ സമരം
Wednesday, July 1, 2020 10:24 PM IST
ഇ​ര​ട്ട​യാ​ർ: കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ( ​ജോ​സ് ) ഇ​ര​ട്ട​യാ​ർ മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​നെ​തി​രെ ഇ​ര​ട്ട​യാ​റ്റി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. ഇ​ര​ട്ട​യാ​റി​ൽ​നി​ന്നും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പ്ര​ക​ട​ന​മാ​യി എ​ത്തി​യാ​ണ് സ​മ​രം ആ​രം​ഭി​ച്ച​ത്.
മ​ണ്ഡ​ലം പ്ര​സി​ഡ​ഡ​ന്‍റ് ലാ​ല​ച്ച​ൻ വെ​ള്ള​ക്ക​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​ൻ​സ​ണ്‍ വ​ർ​ക്കി, ജ​യിം​സ് പേ​ണ്ടാ​നം, കെ. ​ജെ. വ​ർ​ക്കി, പി.​കെ. അ​പ്പു​ക്കു​ട്ട​ൻ, ആ​നി​യ​മ്മ ജോ​സ​ഫ്, തോ​മ​സ് ക​ടു​ക​ത്താ​ഴെ, സ​ണ്ണി കു​ര്യ​ൻ​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മൂ​ന്നാ​ർ: പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക, കേ​ന്ദ്ര​സം​സ്ഥാ​ന നി​കു​തി​ക​ൾ ഇ​ള​വു​ചെ​യ്ത് ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സം ന​ൽ​കു​ക, പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ദേ​വി​കു​ളം അ​സം​ബ്ലി ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നാ​റി​ൽ സ​മ​രം ന​ട​ത്തി. പാ​ർ​ട്ടി ഓ​ഫീ​സി​ൽ​നി​ന്നും വാ​ഹ​നം റോ​ഡി​ലൂ​ടെ ത​ള്ളി​നീ​ക്കി ന​ട​ത്തി​യ പ്ര​ക​ട​നം ടൗ​ണി​ൽ അ​വ​സാ​നി​പ്പി​ച്ചു.

യോ​ഗ​ത്തി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നി​ൽ ക​ന​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​കെ. മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​മു​നി​യാ​ണ്ടി, യു​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യാ​യ കെ. ​കൃ​ഷ്ണ​മൂ​ർ​ത്തി , സോ​ജി​മോ​ൻ സ​ണ്ണി, യു​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പീ​റ്റ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ നെ​ൽ​സ​ണ്‍, ജ്യോ​തി റാം ​ഡിക്സ​ണ്‍, എ. ​റി​യാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.