സാ​മൂ​ഹ്യ പ​ഠ​ന​കേ​ന്ദ്ര​ത്തി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി
Wednesday, July 1, 2020 10:24 PM IST
രാ​ജ​കു​മാ​രി: രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്തി​ലെ മ​ഞ്ഞ​ക്കു​ഴി മു​തു​വാ​ക്കു​ടി​യി​ൽ നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ണി​ക​ഴി​പ്പി​ച്ച സാ​മൂ​ഹി​ക പ​ഠ​ന കേ​ന്ദ്ര​ത്തി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി. 15 ല​ക്ഷം രൂ​പ മു​ട​ക്കി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ൽ വൈ​ദ്യു​തി​യും ടി​വി​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​ഠ​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി പ​ന​ച്ചി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി​സി ബി​നു​വി​ന് താ​ക്കോ​ൽ കൈ​മാ​റി നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷേ​ർ​ളി വി​ത്സ​ണ്‍, വാ​ർ​ഡ് മെ​ന്പ​ർ ജി​ഷ ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.