റോ​ഡ് ഉ​ദ്ഘാ​ട​നം​ചെ​യ്തു
Tuesday, June 30, 2020 9:47 PM IST
കു​മ​ളി: ച​ക്കു​പ​ള്ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ന്ത്ര​ണ്ടാം വാ​ർ​ഡ് അ​ഞ്ചാം​മൈ​ൽ കാ​ശാ​ൽ കാ​ട്ടി​ൽ​പ​ടി - ഒ​ട്ട​ക​ത്ത​ല​മേ​ട് റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ കു​ഞ്ഞു​മോ​ൾ ചാ​ക്കോ നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് മെ​ന്പ​ർ ആ​ന്‍റ​ണി കു​ഴി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 25 ല​ക്ഷം രൂ​പ ജി​ല്ലാ പ​ഞ്ചാ​യ​ത്തും അ​ഞ്ചു​ല​ക്ഷം രൂ​പ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും അ​നു​വ​ദി​ച്ച് 30 ല​ക്ഷം രൂ​പ മു​ട​ക്കി ര​ണ്ടു​ഘ​ട്ട​മാ​യി കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് വീ​തി​കൂ​ട്ടി​യാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. ച​ക്കു​പ​ള്ളം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ർ​മാ​രാ​യ ത​ങ്ക​ച്ച​ൻ ഇ​ട​യാ​ടി, ബാ​ബു കോ​ട്ട​യ്ക്ക​ൽ, ബേ​ബി മ​ധു​ര​ത്തി​ൽ, റോ​ഡ് നി​ർ​മാ​ണ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ബി​ജു പു​ളി​ക്ക​ൽ, ബി​ജു ഒ​ര​പ്പാ​ൻ​ചി​റ, ബൈ​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.