ന​ഗ​ര സ​ഭ​യി​ൽ​നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ഇ​ന്നു​മു​ത​ൽ ത​രം​തി​രി​ച്ചു ശേ​ഖ​രി​ക്കും
Tuesday, June 30, 2020 9:46 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, ബാ​ങ്കു​ക​ൾ, ഓ​ഫീ​സു​ക​ൾ, സ്കൂ​ളു​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽ​നി​ന്ന് മാ​ലി​ന്യ​ങ്ങ​ൾ ത​രം​തി​രി​ച്ച് ശേ​ഖ​രി​ക്കു​ന്ന സ​ന്പ്ര​ദാ​യം ഇ​ന്നു നി​ല​വി​ൽ​വ​രു​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി അ​റി​യി​ച്ചു.
വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം​ചെ​യ്യു​ന്ന​തി​ന് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ൽð മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഇ​തു​വ​രെ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാ​ത്ത ഓ​ഫീ​സു​ക​ൾ, ക​ട​ക​ൾ, ബാ​ങ്കു​ക​ൾ, സ്കൂ​ളു​ക​ൾ തു​ട​ങ്ങി​യ​വ​ർ ന്ധ​എ​ന്‍റെ ന​ഗ​രം സു​ന്ദ​ര ന​ഗ​രം​ന്ധ പ​ദ്ധ​തി​യി​ൽð ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി അം​ഗ​ത്വം എ​ടു​ക്ക​ണം.
ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്ന് ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ദി​വ​സ​വും ശേ​ഖ​രി​ക്കും.
വൃ​ത്തി​യാ​ക്കി​യ പ്ലാ​സ്റ്റി​ക് എ​ല്ലാ തി​ങ്ക​ളാ​ഴ്ച​യും വ​ർ​ക് ഷോ​പ്പ് മാ​ലി​ന്യ​ങ്ങ​ൾ ശ​നി​യാ​ഴ്ച​ക​ളി​ലും ശേ​ഖ​രി​ക്കും. ശേ​ഷി​ക്കു​ന്ന മ​റ്റ് അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ എ​ല്ലാ മാ​സ​ത്തെ​യും അ​വ​സാ​ന​ത്തെ വ്യാ​ഴാ​ഴ്ച​യും ശേ​ഖ​രി​ക്കും. ഓ​രോ സ്ഥാ​പ​ന​ത്തി​ൽ​നി​ന്നും ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ത്തി​ന്‍റെ അ​ള​വ​നു​സ​രി​ച്ച് നി​ശ്ച​യി​ക്കു​ന്ന യൂ​സ​ർ ഫീ ​ഓ​രോ മാ​സ​വും ഗു​ണ​ഭോ​ക്താ​ക്ക​ൾ അ​ട​യ്ക്ക​ണം.
ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ദി​വ​സ​വും വൈ​കു​ന്നേ​രം നാ​ലു​മു​ത​ൽ ആ​റു​വ​രെ സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ൻ​പി​ൽ​നി​ന്ന് ന​ഗ​ര​സ​ഭാ വാ​ഹ​ന​ത്തി​ൽð ശേ​ഖ​രി​ക്കും.