സ​ർ​വേ സൂ​പ്ര​ണ്ട് ഓ​ഫീ​സ് പൂ​ട്ടി​യി​ല്ല; നാ​ലു ജീ​വ​ന​ക്കാ​രെ സ്ഥ​ലം​മാ​റ്റി
Tuesday, June 30, 2020 9:46 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് സ​ർ​വേ സൂ​പ്ര​ണ്ട് ഓ​ഫീ​സ് പൂ​ട്ടാ​തെ​പോ​യ സം​ഭ​വ​ത്തി​ൽ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി. ഓ​ഫീ​സി​ലെ റ​വ​ന്യൂ വി​ഭാ​ഗം ജീ​വ​ന​ക്കാ​രാ​യ ഒ​രു യു​ഡി ക്ല​ർ​ക്ക്, ഒ​രു എ​ൽ​ഡി ക്ല​ർ​ക്ക്, ര​ണ്ട് ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള നാ​ലു ജീ​വ​ന​ക്കാ​രെ റ​വ​ന്യൂ വ​കു​പ്പ് സ്ഥ​ലം​മാ​റ്റി. സ​ർ​വേ വി​ഭാ​ഗം ജീ​വ​ന​ക്കാ​രാ​യ സ​ർ​വേ സൂ​പ്ര​ണ്ട്, ഒ​രു ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് എ​ന്നി​വ​ർ​ക്കെ​തി​രെ മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സ​ർ​വേ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ​ക്ക് ക​ള​ക്ട​ർ ശി​പാ​ർ​ശ ന​ൽ​കി.
ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​ണ് സ​ർ​വേ സൂ​പ്ര​ണ്ട് ഓ​ഫീ​സ് തു​റ​ന്നു​കി​ട​ക്കു​ന്ന​ത് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.
ഓ​ഫീ​സി​ന്‍റെ ഷ​ട്ട​ർ പൂ​ട്ടാ​തെ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് രാ​ജാ​ക്കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​റ​ന്നു​കി​ട​ന്ന ഓ​ഫീ​സ് മ​റ്റൊ​രു താ​ഴി​ട്ട് പൂ​ട്ടു​ക​യും ജി​ല്ലാ ക​ള​ക്ട​റെ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു.
ഓ​ഫീ​സി​ന്‍റെ താ​ക്കോ​ൽ സ​ർ​വേ സൂ​പ്ര​ണ്ട് ഓ​ഫീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റ​രു​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ രാ​ജാ​ക്കാ​ട് പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു.
ക​ഴി​ഞ്ഞ​ദി​വ​സം ഓ​ഫീ​സി​ലെ എ​ല്ലാ ജീ​വ​ന​ക്കാ​രോ​ടും ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു .