പഠന സൗകര്യമൊരുക്കി കോൺഗ്രസ്
Monday, June 29, 2020 10:34 PM IST
തൊ​ടു​പു​ഴ : പ​ട്ട​യം​ക​വ​ല​യി​ലെ വ​ട​ക്കേ​ക്ക​ര വി.​എ. നി​സാ​റി​ന്‍റെ ഒ​റ്റ​മു​റി വീ​ട്ടി​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മൊ​രു​ക്കി കോ​ണ്‍​ഗ്ര​സ് മാ​തൃ​ക​യാ​യി. വ​ർ​ഷ​ങ്ങ​ളാ​യി ഇ​വി​ടെ വാ​ട​ക​യ്ക്ക് ക​ഴി​യു​ക​യാ​ണ് നി​സാ​റും ഭാ​ര്യ​യും മൂ​ന്ന് മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബം. ഈ​രാ​റ്റു​പേ​ട്ട​യി​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ സെ​യി​ൽ​സ്മാ​നാ​യി ജോ​ലി നോ​ക്കു​ന്ന നി​സാ​റി​ന്‍റെ ചെ​റി​യ വ​രു​മാ​നം കൊ​ണ്ടാ​ണ് വീ​ട്ടു​കാ​ര്യ​ങ്ങ​ളും കു​ട്ടി​ക​ളു​ടെ പ​ഠ​ന​ചെ​ല​വു​ക​ളു​മെ​ല്ലാം ന​ട​ത്തു​ന്ന​ത്. മ​ക്ക​ൾ​ക്ക് ഓൺലൈൻ പഠനത്തിനുള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കാ​ൻ വി​ഷ​മി​ച്ച പി​താ​വി​ന്‍റെ ദ​യ​നീ​യാ​വ​സ്ഥ കെ ​എം സി ​സി ദു​ബാ​യ് ഇ​ടു​ക്കി ജി​ല്ലാ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ൽ​മാ​ൻ മ​ണ​പ്പാ​ട​നും എം ​എ​സ് എ​ഫ് നേ​താ​വ് മു​ഹ​മ്മ​ദ് ഷെ​ഹി​ൻ​ഷാ​യും കോ​ണ്‍​ഗ്ര​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് കെ ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യി കെ. ​പൗ​ലോ​സ് നി​സാ​റി​ന്‍റെ വീ​ട്ടി​ലെ​ത്തി ടെ​ലി​വി​ഷ​ൻ കൈ​മാ​റി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​യോ മാ​ത്യു , ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജാ​ഫ​ർ​ഖാ​ൻ മു​ഹ​മ്മ​ദ് , ടോ​ണി തോ​മ​സ് , കെ.​എം ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.