മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ ക​ട​വും റോ​ഡും ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, June 29, 2020 10:34 PM IST
മ​ണ​ക്കാ​ട്: പ​ഞ്ചാ​യ​ത്തി​ലെ കു​റു​ന്പ​ത്തൂ​ർ ഭാ​ഗ​ത്ത് പു​തു​താ​യി നി​ർ​മി​ച്ച കു​ഴി​പ്പാ​ട്ട് ക​ട​വും അ​നു​ബ​ന്ധ റോ​ഡും ഉ​ദ്ഘാ​ട​നം ചെ​യ്തു. തൊ​ടു​പു​ഴ​യാ​റി​ന്‍റെ തീ​ര​ത്ത് നി​ർ​മി​ച്ച ക​ട​വ് പ്ര​ദേ​ശ​ത്തെ ഒ​ട്ടേ​റെ കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​ണ്. നി​യ​മ​സ​ഭ​യി​ലെ ആം​ഗ്ലോ ഇ​ന്ത്യ​ൻ പ്ര​തി​നി​ധി​യാ​യ ജോ​ണ്‍ ഫെ​ർ​ണാ​ണ്ട​സ് എം​എ​ൽ​എ യു​ടെ പ്ര​ത്യേ​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 13,60,000 രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം ന​ട​ത്തി​യ ച​ട​ങ്ങി​ൽ ജോ​ണ്‍ ഫെ​ർ​ണാ​ണ്ട​സ് എം​എ​ൽ​എ ക​ട​വി​ന്‍റെ​യും റോ​ഡി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ൽ​സ ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബി.​ബി​നോ​യി , റെ​ജി ദി​വാ​ക​ര​ൻ, ഉ​ഷാ​കു​മാ​രി സ​ന്തോ​ഷ് കു​മാ​ർ , ശോ​ഭ​ന ര​മ​ണ​ൻ, മ​ണ​ക്കാ​ട് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വി.​ബി.​ദി​ലീ​പ് കു​മാ​ർ, മൈ​ത്രി ന​ഗ​ർ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​കോ​മ​ള നാ​ഥ​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡി​ലാ​ണ് ക​ട​വും റോ​ഡും നി​ർ​മി​ച്ച​ത്.