ലോക പരിസ്ഥിതി ദിനം ആചരിച്ചു
Friday, June 5, 2020 10:00 PM IST
തൊ​ടു​പു​ഴ:​ഭൂ​മി​യെ പ​ച്ച​പ്പ​ണി​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ നാ​ടെ​ങ്ങും ലോ​ക പ​രി​സ്ഥി​തി ദി​നം ആ​ച​രി​ച്ചു. തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​രു ല​ക്ഷം വൃ​ക്ഷ​ത്തൈ​ക​ൾ വ​ച്ചു പി​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വളപ്പിൽ പ്ര​സി​ഡ​ന്‍റ് സി​നോ​ജ് എ​രി​ച്ചി​രി​ക്കാ​ട്ട് വൃ​ക്ഷ​ത്തൈ ന​ട്ട് പദ്ധതിയുടെ ഉ​ദ്ഘാ​ട​നം നടത്തി .​ ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ലീ​ല​മ്മ ജോ​സ്, ഷീ​ന ഹ​രി​ദാ​സ്,ബി​ഡി​ഒ സ​ക്കീ​ർ ഹു​സൈ​ൻ,ജോ​യി​ന്‍റ് ബി​ഡി​ഒ എം.​എ​ൻ.​ബേ​ബി, ജി​ഇ​ഒ വി.​ആ​ർ.​അ​ജി,ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ക​രി​ങ്കു​ന്നം: സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. സ്കൗ​ട്ട് ആ​ന്‍റ് ഗൈ​ഡ് അം​ഗ​ങ്ങ​ൾ വൃ​ക്ഷ​ത്തൈ​ക​ൾ വീ​ട്ടി​ലും പ​രി​സ​ര​ങ്ങ​ളി​ലും ന​ട്ടു.
പോ​സ്റ്റ​റു​ക​ൾ ത​യാ​റാ​ക്കി വാട്സ് ആപ്പ് ഗ്രൂ​പ്പു​ക​ൾ വ​ഴി പ​രി​സ്ഥി​തി സ​ന്ദേ​ശം പ​ക​ർ​ന്നു ന​ൽ​കി. പ്രി​ൻ​സി​പ്പ​ൽ യു.​കെ.​സ്റ്റീ​ഫ​ൻ, സ്കൗ​ട്ട് മാ​സ്റ്റ​ർ എ.​ജെ.​ബൈ​ജു,ഗൈ​ഡ് ക്യാ​പ്റ്റ​ൻ ജി​ൽ​സി.​കെ.​ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

തൊ​ടു​പു​ഴ:​ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം മാ​രി​ക​ലു​ങ്കി​ൽ വൃ​ക്ഷ​തൈ ന​ട്ട് നി​യോ​ജ​ക​മ​ണ്ഡ​ലം ത​ല ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് ടോ​മി പാ​ല​യ്ക്ക​ൻ നി​ർ​വ​ഹി​ച്ചു.​റോ​ബി​ൻ മൈ​ലാ​ടി,ജെ​യ്സ​ണ്‍ ന​ടു​വി​ലേ​കി​ഴ​ക്കേ​ൽ, മൈ​ക്കി​ൾ കു​ള​പു​റ​ത്ത്, ഷി​ബു സ്ക​റി​യ,ജോ​ണ്‍​സ​ൺ തൊ​ട്ടി​യി​ൽ, സ​ത്യ​ൻ തെ​ക്ക​നാ​ട്ട്,മാ​ത്യു പ​ള്ളി​ക്കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

തൊ​ടു​പു​ഴ:​കെഎസ് യു ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​സ്ഥി​തി ദി​ന​ത്തി​ൽ കാ​വ​ൽ പ്ര​കൃ​തി​ക്ക് കാ​വ​ലാ​കാം പ​ദ്ധ​തി​ക്ക് തു​ട​ക്കമായി. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ആ​യി​രം വൃ​ക്ഷ തൈ​ക​ൾ ന​ട്ടു. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ഒൗ​ഷ​ധ സ​സ്യ​ങ്ങ​ൾ ന​ട്ട് ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡേ.​സി.​കെ ശൈ​ല​ജ നി​ർ​വ​ഹി​ച്ചു.​കെഎ​സ് യു ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​ണി തോ​മ​സ്,ഫ​സ​ൽ സു​ലൈ​മാ​ൻ,ജ​യ്സ​ണ്‍ തോ​മ​സ്,ഷാ​ബി​ർ ഷാ​ജി, സെ​ബി​ൻ ജോ​യി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മു​ത​ല​ക്കോ​ടം: സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​സ്പി​സി കേ​ഡ​റ്റു​ക​ൾ ലോ​ക്ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ വീ​ടു​ക​ളി​ൽ സ്വ​ന്ത​മാ​യി മു​ള​പ്പി​ച്ച ഫ​ല​വൃ​ക്ഷ തൈ​ക​ൾ ന​ട്ട് പ​രി​സ്ഥി​തി ദി​നം ആ​ച​രി​ച്ചു. 132 കേ​ഡ​റ്റു​ക​ൾ ചേ​ർ​ന്ന് 500 വൃ​ക്ഷ തൈ​ക​ളാ​ണ് ന​ട്ട​ത്. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ഡാ​ന്‍റി, ക​മ്മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജി​ബി​ൻ മാ​ത്യു, ജോ​ബി​ൻ​സ് സി. ​മാ​ത്യു, ഡ്രി​ൽ ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രാ​യ പി.​എം. സു​നി​ൽ, സി​യാ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മു​ത​ല​ക്കോ​ടം:​ സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ്,സ്കൗ​ട്ട്, ഗൈ​ഡ് അം​ഗ​ങ്ങ​ൾ വീ​ടു​ക​ളി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജി​ജി ജോ​ർ​ജ്, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ബി​ജോ​യ് എം. ​ജോ​സ്, സ്കൗ​ട്ട് മാ​സ്റ്റ​ർ അ​മ​ൽ ജോ​ണ്‍, ഗൈ​ഡ് ക്യാ​പ്റ്റ​ൻ ജി​ജി എം. ​ലൂ​ക്കോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

തൊ​ടു​പു​ഴ:​യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡി​ന്‍റെ ഇ​ടു​ക്കി ജി​ല്ലാ യു​വ​ജ​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൊ​ടു​പു​ഴ സ്പോ​ർ​ട്സ് ആ​ൻ​ഡ് ഗെ​യിം​സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ​സ​ഹ​ക​ര​ണ​ത്തോ​ടെ സോ​ക്ക​ർ സ്കൂ​ൾ ഗ്രൗ​ണ്ട് ശു​ചീ​ക​ര​ണ​വും വൃ​ക്ഷ​ത്തൈ ന​ടീ​ലും സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​യു​ടെ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം ഡീ​ൻ കു​ര്യാ​ക്കോ​സ് എം ​പി നി​ർ​വ​ഹി​ച്ച.​ജി​ല്ലാ യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി.​സി​ജി​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ജി​ല്ലാ യൂ​ത്ത് പ്രോ​ഗ്രാം ഓ​ഫീ​സ​ർ വി.​എ​സ്. ബി​ന്ദു സ്വാ​ഗ​ത​വും സോ​ക്ക​ർ സ്കൂ​ൾ ഡ​യ​റ​ക്ട​റും മു​ൻ സ​ന്തോ​ഷ് ട്രോ​ഫി താ​ര​വു​മാ​യ പി.​എ.​സ​ലിം​കു​ട്ടി ന​ന്ദി​യും പ​റ​ഞ്ഞു.

ക​രി​ങ്കു​ന്നം: സി​പി​എം ക​രി​ങ്കു​ന്നം ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​സ്ഥി​തി​ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് റോ​യ് വാ​രി​കാ​ട്ട് തെ​ങ്ങി​ൻ തൈ ​ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ടി.​സി. സ​ണ്ണി, അ​ല​ക്സാ​ണ്ട​ർ ജോ​സ്, പി.​എ​സ്. മ​നോ​ജ്, വി.​ആ​ർ.​സണ്ണി, വി. ​ആ​ർ. ശി​വ​രാ​മ​ൻ, ടി​ജു ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.