സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സ്പെ​ഷ​ൽ ബ്രാ​ഞ്ച് പോ​ലീ​സു​കാ​ര​ന്‍റെ ക്വാ​ർ​ട്ടേ​ഴ്സ് അ​ടി​ച്ചു​ത​ക​ർ​ത്തു
Friday, June 5, 2020 10:00 PM IST
നെ​ടു​ങ്ക​ണ്ടം: മ​ദ്യ​പി​ച്ചെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ജി​ല്ലാ സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ക്വാ​ർ​ട്ടേ​ഴ്സ് അ​ടി​ച്ചു​ത​ക​ർ​ത്തു. അ​ക്ര​മ​ത്തി​ൽ നെ​ടു​ങ്ക​ണ്ട​ത്തെ പോ​ലീ​സ് ക്വാ​ട്ടേ​ഴ്സി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. അ​ക്ര​മം ന​ട​ത്തി​യ പോ​ലീ​സു​കാ​ര​ന് ത​ല​യ്ക്ക് പ​രി​ക്കേ​റ്റ​തി​നേ​തു​ട​ർ​ന്ന് നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
വ്യാ​ഴാ​ഴ്ച രാ​ത്രി 9.45-നാ​ണ് സം​ഭ​വം. വ​ണ്ട​ൻ​മേ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​ണ് സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ക്വാ​ർ​ട്ടേ​ഴ്സ് അ​ക്ര​മി​ച്ച​ത്. ഒ​രാ​ഴ്ച​മു​ന്പ് സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റെ പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സി​ൽ​നി​ന്നും ഒ​രു സ്ത്രീ​ക്കൊ​പ്പം നെ​ടു​ങ്ക​ണ്ടം സി​ഐ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് ജി​ല്ലാ പോ​ലീ​സ് മേ​ധ​വി​ക്ക് സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ൻ റി​പ്പോ​ർ​ട്ടു​ന​ൽ​കി. ഇ​തി​നേ​തു​ട​ർ​ന്നു​ണ്ടാ​യ വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു.
മു​ന്പ് നെ​ടു​ങ്ക​ണ്ടം സ്റ്റേ​ഷ​നി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന സി​പി​ഒ​യെ രാ​ജ്കു​മാ​ർ ക​സ്റ്റ​ഡി മ​ര​ണ​ത്തേ​തു​ട​ർ​ന്നു​ണ്ടാ​യ കൂ​ട്ട സ്ഥ​ലം​മാ​റ്റ​ത്തി​ൽ വ​ണ്ട​ൻ​മെ​ട്ടി​ലേ​ക്ക് മാ​റ്റി​യ​താ​ണ്. എ​ന്നാ​ൽ ഇ​യാ​ൾ നെ​ടു​ങ്ക​ണ്ട​ത്ത് ജോ​ലി ചെ​യ്തി​രു​ന്ന​പ്പോ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സ് ഒ​ഴി​യാ​ൻ ത​യാ​റാ​യി​രു​ന്നി​ല്ല. ഇ​തി​നേ​ചൊ​ല്ലി പ​രാ​തി​യും ഉ​ണ്ടാ​യി​രു​ന്നു.
ക​ഴി​ഞ്ഞ​ദി​വ​സം ഇ​യാ​ളെ ഒ​രു സ്ത്രീ​ക്കൊ​പ്പം പി​ടി​കൂ​ടി​യ​തോ​ടെ ക്വാ​ർ​ട്ടേ​ഴ്സ് ഒ​ഴി​യ​ണ​മെ​ന്ന് കു​ടും​ബ​സ​മേ​തം താ​മ​സി​ക്കു​ന്ന മ​റ്റു പോ​ലീ​സു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക്വാ​ർ​ട്ടേ​ഴ്സി​ലെ സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് പോ​ലീ​സു​കാ​ര​ൻ സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ക്വാ​ർ​ട്ടേ​ഴ്സ് അ​ടി​ച്ചു​ത​ക​ർ​ത്ത​ത്.
ആ​ക്ര​മ​ണം ന​ട​ത്തു​ന്ന സ​മ​യ​ത്ത് പ്ര​തി മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന​താ​യാ​ണ് സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മൊ​ഴി. സം​ഭ​വ​ത്തി​ൽ സി​പി​ഒ​ക്കെ​തി​രെ പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച കു​റ്റ​ത്തി​നും സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നും അ​സ​ഭ്യം പ​റ​ഞ്ഞ​തി​നും കേ​സെ​ടു​ത്തു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​താ​യി നെ​ടു​ങ്ക​ണ്ടം എ​സ്ഐ കെ. ​ദി​ലീ​പ്കു​മാ​ർ അ​റി​യി​ച്ചു.