ഓ​ണ്‍ ലൈ​ൻ പ​ഠ​നം: സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കും
Friday, June 5, 2020 10:00 PM IST
ഇ​ടു​ക്കി: ലോ​ക്ക് ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്താ​ൻ ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ​ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. ആ​ദി​വാ​സി ഉൗ​രു​ക​ളി​ലാ​ണ് കൂ​ടു​ത​ലാ​യും അ​സൗ​ക​ര്യ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​ത്. 4515 ഓ​ളം കു​ട്ടി​ക​ൾ​ക്കാ​ണ് ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തേ​ണ്ട​ത്.
പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പു​ക​ൾ ടെ​ലി​വി​ഷ​ൻ, ലാ​പ്ടോ​പ് എ​ന്നി​വ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സാ​ധ്യ​മാ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പാ​ക്കി കു​ട്ടി​ക​ളു​ടെ എ​ണ്ണം നി​ജ​പ്പെ​ടു​ത്തി പ​ഠ​ന​സൗ​ക​ര്യം ഇ​തി​നോ​ട​കം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
15 വ​രെ ട്ര​യ​ൽ ക്ലാ​സു​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ വി.​എ. ശ​ശീ​ന്ദ്ര​വ്യാ​സ്, എ​സ്എ​സ്കെ പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ഡി. ​ബി​ന്ദു​മോ​ൾ, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​വി. കു​ര്യാ​ക്കോ​സ്, ഡ​യ​റ്റ് പ്ര​തി​നി​ധി എം. ​ത​ങ്ക​രാ​ജ്, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ. ബി​നു​മോ​ൻ, കൈ​റ്റ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​കെ. ഷാ​ജി​മോ​ൻ, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ഇ.​ജി. സ​ത്യ​ൻ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.