കൃ​ഷി വ്യാ​പ​ന പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി
Friday, June 5, 2020 9:58 PM IST
ചെ​റു​തോ​ണി: കൃ​ഷി​യി​ലൂ​ടെ മാ​ത്ര​മേ ഭ​ക്ഷ്യ​സു​ര​ക്ഷ കൈ​വ​രി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്ന് മ​ന്ത്രി എം.​എം മ​ണി. കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ ഇ​ടു​ക്കി ജി​ല്ല​യി​ലെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ ഗ്രീ​ൻ​വാ​ലി ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ കൃ​ഷി​വ്യാ​പ​ന പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ജി​ല്ല​യി​ലെ പ​ത്തോ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 2500-ല​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​നം​ചെ​യ്യു​ന്ന ഈ ​പ​ദ്ധ​തി​യി​ലൂ​ടെ അ​ത്യു​ല്പാ​ദ​ന ശേ​ഷി​യു​ള്ള തെ​ങ്ങി​ൻ തൈ​ക​ൾ, ഗ്രാ​ന്പൂ, കൊ​ക്കോ തൈ​ക​ൾ, പ​ത്തി​നം പ​ച്ച​ക്ക​റി തൈ​ക​ൾ എ​ന്നി​വ സൗ​ജ​ന്യ​മാ​യി ന​ൽ​കി. ച​ട​ങ്ങി​ൽ കെ ​എ​സ്ആ​ർ ടി​സി ഡ​യ​റ​ക്ട​ർ സി.​വി. വ​ർ​ഗീ​സ്, ഗ്രീ​ൻ​വാ​ലി ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഫാ. ​ജോ​ബി​ൻ പ്ലാ​ച്ചേ​രി​പ്പു​റ​ത്ത്, പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി​റി​യ​ക് ജോ​സ​ഫ്, കോ - ​ഓ​ർ​ഡി​നേ​റ്റ​ർ ബേ​ബി കൊ​ല്ല​പ്പ​ള്ളി, അ​നി​മേ​റ്റ​ർ​മാ​രാ​യ സി​നി സ​ജി, ജി​ൻ​സി ജ​സ്റ്റി​ൻ, സി​നി ഷൈ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.