ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന മൂ​ന്നു​പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Friday, June 5, 2020 9:58 PM IST
തൊ​ടു​പു​ഴ: വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന മൂ​ന്നു​പേ​ർ​ക്കു​കൂ​ടി ജി​ല്ല​യി​ൽ കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ​മാ​സം 22-നു ​മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നും ട്രെ​യി​നി​ലെ​ത്തി​യ ഉ​പ്പു​ത​റ പ​ശു​പ്പാ​റ സ്വ​ദേ​ശി​നി​യാ​യ 25 വ​യ​സു​കാ​രി​ക്കും 22-നു ​ഡ​ൽ​ഹി​യി​ൽ​നി​ന്നു ട്രെ​യി​നി​ൽ എ​ത്തി​യ തൊ​ടു​പു​ഴ കാ​രി​ക്കോ​ട് സ്വ​ദേ​ശി​യാ​യ 24-കാ​ര​നും മേ​യ് 31-നു ​ഡ​ൽ​ഹി​യി​ൽ​നി​ന്നും വി​മാ​ന​മാ​ർ​ഗം എ​ത്തി​യ 43-കാ​ര​നാ​യ ച​ക്കു​പ​ള്ളം സ്വ​ദേ​ശി​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​തി​ൽ യു​വാ​വി​നും യു​വ​തി​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​യി​രു​ന്നു. 43 കാ​ര​നു മാ​ത്ര​മാ​ണ് രോ​ഗ​ല​ക്ഷ​ണ​മു​ണ്ടാ​യി​രു​ന്ന​ത്. പ​ശു​പ്പാ​റ സ്വ​ദേ​ശി​നി മ​ഹാ​രാ​ഷ്ട്ര​യി​ൽ ന​ഴ്സും കാ​രി​ക്കോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് വി​ദ്യാ​ർ​ഥി​യു​മാ​ണ്.കാ​രി​ക്കോ​ട് സ്വ​ദേ​ശി​യെ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും മ​റ്റു ര​ണ്ടു​പേ​രെ​യും ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. നി​ല​വി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ജി​ല്ല​യി​ൽ ചി​കി​ൽ​സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 21 ആ​യി.