ക​ട്ട​പ്പ​ന ആ​റി​ൽ ശു​ചീ​ക​ര​ണം തു​ട​ങ്ങി
Thursday, June 4, 2020 9:34 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ആ​റി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ എ​ക്ക​ൽ മ​ണ്ണ് നീ​ക്കു​ന്ന ജോ​ലി​ക​ൾ ആ​രം​ഭി​ച്ചു. അ​തി​വ​ർ​ഷ സാ​ധ്യ​ത​യും മു​ൻ​പു​ണ്ടാ​യ അ​നു​ഭ​വ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ പു​ഴ​യി​ലേ​യും തോ​ടു​ക​ളി​ലേ​യും എ​ക്ക​ൽ മ​ണ്ണു​ക​ൾ നീ​ക്കം​ചെ​യ്യാ​ൻ ന​ട​പ​ടി തു​ട​ങ്ങി​യ​ത്.
ആ​ദ്യ​ഘ​ട്ട​മാ​യി ക​ട്ട​പ്പ​ന​യാ​റി​ന്‍റെ പ്ര​ധാ​ന കൈ​വ​ഴി​യാ​യ കു​ന്ത​ളം​പാ​റ റേ​ഷ​ൻ​ക​ട ഭാ​ഗ​ത്തെ തോ​ടാ​ണ് പൂ​ർ​വ​സ്ഥി​തി​യി​ൽ ആ​ക്കു​ന്ന​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ഇ​വി​ടെ​യു​ള്ള പു​ര​യി​ട​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി വെ​ള്ളം​ക​യ​റി കൃ​ഷി​ക​ൾ ന​ശി​ച്ചി​രു​ന്നു.
ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ ത​ല​വ​പ്പ​റ​യി​ലെ നീ​ർ​ചാ​ലു​ക​ളു​ടെ സ്വാ​ഭാ​വി​ക ഒ​ഴു​ക്കും പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കി. ക​ല്യാ​ണ​ത​ണ്ട് മേ​ഖ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ സ്ഥ​ല​ത്ത് ഇ​നി​യും മ​ണ്ണ​ടി​യാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് മ​ണ്ണ് നീ​ക്കം​ചെ​യ്യു​ന്ന ജോ​ലി​ക​ളും ഉ​ട​ൻ ആ​രം​ഭി​ക്കും.
റോ​ഡ​രി​കി​ൽ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന പാ​റ​ക​ൾ പൊ​ട്ടി​ച്ചു​നീ​ക്കു​വാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യു​ള്ള വ​ലി​യ​ക​ണ്ടം, എ​സ്എം​എ​ൽ പ​ടി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ കൈ​വ​ഴി​ക​ളും പൂ​ർ​വ​സ്ഥി​തി​യി​ൽ ആ​കു​മെ​ന്നും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി അ​റി​യി​ച്ചു.