ജൈ​വ​കൃ​ഷി മു​ത​ൽ മ​ണ്ണി​ല്ലാ കൃ​ഷി​വ​രെ; ഫാം ​ടൂ​റി​സത്തിൽ സാ​ധ്യ​ത
Thursday, June 4, 2020 9:32 PM IST
ജോയി കിഴക്കേൽ

മ​ല​യാ​ളി​ക​ൾ മ​ത്സ്യ​പ്രി​യ​രാ​ണ്. കു​ടം​പു​ളി​യി​ട്ട് മ​ണ്‍​ച​ട്ടി​യി​ൽ​വ​ച്ച മീ​നി​ന്‍റെ രു​ചി ആ​സ്വ​ദി​ക്കു​ന്ന​വ​രാ​ണ് ഏ​റെ​യും. ന​മ്മു​ടെ രു​ചി​പ്രി​യ​മ​ത്സ്യ​ങ്ങ​ളാ​യ ക​ണ​ന്പ്, തി​രു​ത, പൂ​മീ​ൻ, പു​ള്ളി​പ്പു​ലാ​ൻ, ക​രി​മീ​ൻ, തി​ലാ​പ്പി​യ, ക​ളാ​ഞ്ചി എ​ന്നി​വ​യ്ക്ക് പു​റ​മെ ന​ട്ട​ർ, ഗൗ​ര, രോ​ഹു, ക​ട‌്‌ല, മോ​ത എ​ന്നി​വ​യെ​ല്ലാം ന​മ്മു​ടെ കു​ള​ങ്ങ​ളി​ലും ജ​ലാ​ശ​യ​ങ്ങ​ളി​ലും സ്ഥാ​നം​പി​ടി​ച്ചു​ക​ഴി​ഞ്ഞു. മ​ത്സ്യ​കൃ​ഷി ഇ​ടു​ക്കി ജി​ല്ല​യി​ലും വ്യാ​പ​ക​മാ​യി വ​രി​ക​യാ​ണ്.

4പു​തു​രീ​തി​ക​ൾ

അ​റ​ക്കു​ളം സ്വ​ദേ​ശി​യാ​യ ഐ​പ്പ​ൻ​പ​റ​ന്പി​ൽ ബേ​ബി​ച്ചേ​ട്ട​ൻ ബ​യോ ഫ്ളോ​ക്ക്, അ​ക്വാ​പോ​ണി​ക്സ് സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് മ​ത്സ്യ​കൃ​ഷി​ചെ​യ്യു​ന്ന​ത്.

ബ​യോ ഫ്ളോ​ക്കി​ന്‍റെ ര​ണ്ടു​ടാ​ങ്കു​ക​ളി​ൽ ക​രി​മീ​ൻ, റെ​ഡ്്തി​ലാ​പ്പി​യ എ​ന്നി​വ​യും അ​ക്വാ​പോ​ണി​ക്സി​ൽ ഗൗ​ര​യു​മാ​ണ് വ​ള​ർ​ത്തു​ന്ന​ത്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ന​ട്ട​റും ഉ​ണ്ടാ​യി​രു​ന്നു. ബ​യോ ഫ്ളോ​ക്കി​ൽ മ​ത്സ്യ​ത്തി​ന് തീ​റ്റ​ച്ചെ​ല​വ് കു​റ​യ്ക്കാ​നാ​കും എ​ന്ന​താ​ണ് നേ​ട്ട​മെ​ന്ന് ബേ​ബി​ച്ചേ​ട്ട​ൻ പ​റ​യു​ന്നു.

ക​രി​മീ​ൻ കു​ഞ്ഞു​ങ്ങ​ളെ 10 രൂ​പ​യ്ക്കും റെ​ഡ്്തി​ലാ​പ്പി​യ കു​ഞ്ഞു​ങ്ങ​ളെ മൂ​ന്ന് രൂ​പ​യ്ക്കു​മാ​ണ് വാ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം വ​ള​ർ​ത്തി​വി​റ്റ ന​ട്ട​റി​ന് കി​ലോ​യ്ക്ക് 200 രൂ​പ ല​ഭി​ച്ചി​രു​ന്നു. ബ​യോ​ഫ്ളോ​ക്കി​ലെ​യും അ​ക്വാ​പോ​ണി​ക്സി​ലേ​യും വെ​ള്ള​ത്തി​ന്‍റെ അ​മ്ല​ക്ഷാ​ര​നി​ല കൃ​ത്യ​മാ​യി പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്. അ​ക്വാ​പോ​ണി​ക്സി​ലെ മ​ത്സ്യാ​വ​ശി​ഷ്ട​ങ്ങ​ൾ പ്ര​യോ​ജന​പ്പെ​ടു​ത്തി ടാ​ങ്കി​ന് മു​ക​ളി​ൽ പ​ച്ച​ക്ക​റി കൃ​ഷി​യു​മു​ണ്ട്.

4തേ​ൻ​മ​ധു​രം നി​റ​ച്ച് ക​ർ​ഷ​ക​ർ

ജി​ല്ല​യി​ൽ ലോ ​റേ​ഞ്ചി​ലും ഹൈ​റേ​ഞ്ചി​ലും തേ​ൻ​കൃ​ഷി ന​ട​ത്തു​ന്ന ക​ർ​ഷ​ക​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്.

മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് പ്ര​ഫ​സ​ർ സാ​ജ​ൻ ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞാ​റി​ൽ ആരം​ഭി​ച്ചി​രി​ക്കു​ന്ന റീ​ഗ​ൾ ബീ ​ഗാ​ർ​ഡ​ൻ ബീ​കീ​പ്പിം​ഗ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ൽ തേ​ൻ ക​ർ​ഷ​ക​ർ​ക്കാ​യി തു​ട​ർ​ച്ച​യാ​യി പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. ഖാ​ദി ബോ​ർ​ഡ്, ഹോ​ർ​ട്ടി​കോ​ർ​പ്പ്, റ​ബ​ർ ബോ​ർ​ഡ്. റീ​ജ​ണ​ൽ അ​ഗ്രി​ക​ൾ​ച്ച​റ​ൽ ടെ​ക്നോ​ള​ജി ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള സെ​മി​നാ​റു​ക​ൾ ഇ​വി​ടെ​യാ​ണ് ന​ട​ത്തു​ന്ന​ത്.

സാ​ജ​ൻ സാ​റി​ന് വ​ൻ​തേ​ൻ, ചെ​റു​തേ​ൻ​ കൃ​ഷി​യു​മു​ണ്ട്. ഉ​ടു​ന്പ​ന്നൂ​രി​ൽ കോ​ഡ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന സെ​മി​നാ​റു​ക​ളും തേ​നീ​ച്ച​ക​ർ​ഷ​ക​ർ​ക്ക് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​ന്നു​ണ്ട്.

4മ​ണ്ണി​ല്ലാ കൃ​ഷി​യും

വി​ള​ക​ൾ വ​ള​ർ​ത്താ​ൻ കൃ​ഷി സ്ഥ​ലം ആ​വ​ശ്യ​മി​ല്ലാ​ത്ത ഹൈ​ഡ്രോ പോ​ണി​ക്സ് കൃ​ഷി രീ​തി വ​രെ എ​ത്തി​നി​ൽ​ക്കു​ക​യാ​ണ് ന​മ്മു​ടെ കാ​ർ​ഷി​ക രം​ഗം.

എ​ബ് ആ​ന്‍റ് ഫ്ളോ ​സി​സ്റ്റം, ന്യൂ​ട്രി​യ​ന്‍റ് ഫി​ലിം ടെ​ക്നി​ക്, വാ​ട്ട​ർ ക​ൾ​ച്ച​ർ, ഡ്രി​പ് സി​സ്റ്റം, എ​യ്റോ​പോ​ണി​ക്സ് എ​ന്നീ രീ​തി​ക​ൾ പ്ര​യോ​ഗ​ത്തി​ലാ​യി​ക​ഴി​ഞ്ഞു. ഹൈ​ഡ്രോ പോ​ണി​ക്സി​ൽ വെ​ള്ള​രി, ത​ക്കാ​ളി, ച​തു​ര​പ്പ​യ​ർ, കാ​പ്സി​ക്കം, മു​ള​ക്, ചീ​ര, ശീ​ത​കാ​ല​പ​ച്ച​ക്ക​റി​ക​ൾ തു​ട​ങ്ങി​യ​വ​യും ഒൗ​ഷ​ധ സ​സ്യ​ങ്ങ​ളാ​യ ക​റ്റാ​ർ വാ​ഴ​യും നെ​ല്ല്, ചോ​ളം തു​ട​ങ്ങി​യ ധാ​ന്യ​ങ്ങ​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളാ​യ സ്ട്രോ​ബ​റി, ബ്ലാ​ക്ക്ബെ​റി എ​ന്നി​വ​യും സു​ഗ​ന്ധ വി​ള​ക​ളാ​യ തു​ള​സി, അ​യ​മോ​ദ​കം, പു​തി​ന എ​ന്നി​വ​യും കൃ​ഷി ചെ​യ്യാം.

4ജൈ​വ​കൃ​ഷി​യി​ലേ​ക്ക്

മ​ല​യോ​ര​ജി​ല്ല​യാ​യ ഇ​ടു​ക്കി​യി​ലും ജൈ​വ​കൃ​ഷി​യി​ലേ​ക്കു​ള്ള കു​തി​പ്പി​ന് ഗ​തി​വേ​ഗം വ​ർ​ധി​ച്ച് വ​രി​ക​യാ​ണ് . നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ ഓ​ർ​ഗാ​നി​ക് ഫാ​മിം​ഗി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ല​യി​ൽ ജൈ​വ​കൃ​ഷി വ്യാ​പി​പ്പി​ക്കു​ന്ന​തി​നും ഇ​ൻ​ഡോ സെ​ർ​ട്ടി​ന്‍റെ ജൈ​വ​സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ കൂ​ടു​ത​ൽ പേ​ർ​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മുള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​ണ്.

കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ സം​ഭ​രണം വി​പ​ണ​നം, ജൈ​വ​കൃ​ഷി​വ്യാ​പ​നം, വി​ത്ത്ബാ​ങ്ക് രൂ​പീ​ക​ര​ണം എ​ന്നീ രം​ഗ​ങ്ങ​ളി​ൽ കാ​ഡ്സും എ​ല്ലാ​വ​ർ​ഷ​വും കാ​ർ​ഷി​ക​മേ​ള​യി​ലൂ​ടെ ക​ർ​ഷ​ക​ർ​ക്ക് ഉ​ണ​ർ​വ് പ​ക​ർ​ന്ന് ഗാ​ന്ധി​ജി സ്റ്റ​ഡി​സെ​ന്‍റ​റും വി​വി​ധ മേ​ഖ​ല​ക​ളി​ൽ പി​ഡി​എ​സും ന​ട​ത്തു​ന്ന സേ​വ​ന​ങ്ങ​ൾ വി​സ്മ​രി​ക്കാ​നാ​വി​ല്ല.

4ഉ​ണ​ർ​വേ​കാ​ൻ അ​ഗ്രോ​ടൂ​റി​സം

ന​മ്മു​ടെ നാ​ട്ടി​ലെ​ത്തു​ന്ന വി​ദേ​ശി​ക​ളും സ്വ​ദേ​ശി​ക​ളു​മാ​യ ടൂ​റി​സ്റ്റു​ക​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന​ത് ഇ​വി​ടു​ത്തെ ഹ​രി​താ​ഭ​മാ​യ പ്ര​കൃ​തി​യും ജൈ​വ​ വൈ​വി​ദ്യ​വു​മാ​ണ്. ജൈ​വോ​ത്പ്പ​ന്ന​ങ്ങ​ളു​ടെ ആ​ഗോ​ള​ആ​വ​ശ്യം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഫാം ​ടൂ​റി​സ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ന​മ്മു​ക്ക് ക​ഴി​യ​ണം.

ജി​ല്ല​യി​ലെ ജൈ​വ ​ബ​ഹു​വി​ള​തോ​ട്ട​ങ്ങ​ളും ഈ ​മേ​ഖ​ല​ക​ളി​ലെ സു​ഖ​വാ​സ കേ​ന്ദ്ര​ങ്ങ​ളും സ​മ​ന്വ​യി​പ്പി​ച്ചു​കൊ​ണ്ടു​ള്ള അ​ഗ്രോ ടൂ​റി​സം പ​ദ്ധ​തി​ക്ക് കൂ​ടു​ത​ൽ ഉൗ​ന്ന​ൽ ന​ൽ​ക​ണം.

ന​മ്മു​ടെ ആ​യു​ർ​വേ​ദ ചി​കി​ത്സാ രീ​തി​ക​ളും ത​ന​തു​പാ​ച​ക​രീ​തി​ക​ളും സു​ഖ​ശീ​ത​ള​മാ​യ കാ​ലാ​വ​സ്ഥ​യും പ​ഴ​വ​ർ​ഗ സു​ഗ​ന്ധ വ്യ​ഞ്ജ​ന ല​ഭ്യ​ത​യും മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളും ആ​തി​ഥ്യ​ മ​ര്യാ​ദ​യു​മെ​ല്ലാം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ൽ ത​ള​ർ​ന്നു​പോ​യ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് പു​ത്ത​ൻ ഉ​ണ​ർ​വ് ന​ൽ​കാ​നാ​കും. എ​ന്നാ​ൽ കോ​വി​ഡ്- 19 മ​ഹാ​മാ​രി മൂ​ലം ഈ ​സാ​ധ്യ​ത​യ്ക്ക് താ​ത്ക്കാ​ലി​ക​മാ​യി മ​ങ്ങ​ലേ​റ്റി​രി​ക്കു​കയാണ്.

അവസാനിച്ചു...