പാ​ലാ രൂ​പ​താ കേ​ന്ദ്ര​ത്തി​ൽ പ്ര​വാ​സി കാ​ര്യാ​ല​യം തു​റ​ന്നു
Wednesday, June 3, 2020 9:45 PM IST
പാ​ലാ: പാ​ലാ രൂ​പ​താം​ഗ​ങ്ങ​ളാ​യ പ്ര​വാ​സി​ക​ളു​ടെ ഏ​കോ​പ​ന​ത്തി​നും ഉ​ന്ന​മ​ന​ത്തി​നു​മാ​യി രൂ​പ​താ കേ​ന്ദ്ര​ത്തി​ൽ പു​തി​യ പ്ര​വാ​സി കാ​ര്യാ​ല​യം തു​റ​ന്നു. പാ​ലാ രൂ​പ​താ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെയ്തു.

സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ, മു​ൻ മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ള്ളി​ക്കാ​പ്പ​റ​ന്പി​ൽ, വി​കാ​രി ജ​ന​റ​ാൾമാ​രാ​യ മോ​ണ്‍. ഏബ്ര​ഹാം കൊ​ല്ലി​ത്താ​ന​ത്തു​മ​ല​യി​ൽ, മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. പ്ര​വാ​സി​ക​ളു​ടെ കോ​-ഓർ​ഡി​നേ​റ്റ​റാ​യി ഫാ. ​ബ​ർ​ക്കു​മാ​ൻ​സ് കു​ന്നും​പു​റ​വും അ​സി. കോ​-ഓർ​ഡി​നേ​റ്റ​റാ​യി ഫാ. ​സി​റി​ൽ ത​യ്യി​ലും നി​യ​മി​ത​രാ​യി. കേ​ര​ള​ത്തി​നും ഇ​ന്ത്യ​ക്കും വെ​ളി​യി​ലു​ള്ള പ്ര​വാ​സി​ക​ൾ ത​ങ്ങ​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു മാ​ത്ര​മ​ല്ല, മാ​തൃ​രാ​ജ്യ​ത്തി​നും സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​മാ​ണ് കാ​ഴ്ച വ​യ്ക്കു​ന്ന​തെ​ന്ന് മാർ കല്ലറങ്ങാട്ട് അ​നു​സ്മ​രി​ച്ചു.​ സാ​മൂ​ഹ്യ​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ എ​ന്നും സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​വാ​സി​ക​ൾ ലോ​കം മു​ഴു​വ​നും ബാ​ധി​ച്ചി​രി​ക്കു​ന്ന കോ​വി​ഡ് രോ​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​റെ ക്ലേ​ശ​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്നു​ണ്ട്. വി​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രും നാ​ട്ടി​ൽ അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും വ്യ​ത്യ​സ്ത​മാ​യ പ്ര​തി​സ​ന്ധി​ക​ളെ നേ​രി​ടു​ന്പോ​ൾ സാ​ധ്യ​മാ​യ സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ രൂ​പ​ത​യു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കു​ന്ന​താ​ണെ​ന്ന് ബി​ഷ​പ് പ​റ​ഞ്ഞു.

മ​ല​യാ​ളി​ക​ളു​ടെ പൊ​തു​വാ​യും വി​വി​ധ സ​മൂ​ഹ​ങ്ങ​ളു​ടെ​യും രൂ​പ​ത​ക​ളു​ടെ​യും ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലു​ള്ള വി​വി​ധ പ്ര​സ്ഥാ​ന​ങ്ങ​ളെ​യും ന​ന്ദി​യോ​ടെ അ​നു​സ്മ​രി​ച്ച ബി​ഷ​പ് അ​വ​രു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് രൂ​പ​ത​യു​ടെ പ്ര​വാ​സി കാ​ര്യാ​ല​യം പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ഓ​ർമി​പ്പി​ച്ചു. പാ​ലാ രൂ​പ​ത​യി​ലെ വി​ശ്വാ​സി​ക​ൾ ത​ങ്ങ​ളു​ടെ കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നും വി​ദൂ​ര​ത്തേ​ക്ക് പോ​യി​ട്ടു​ള്ള കു​ട്ടി​ക​ളു​ടെ​യും യു​വാ​ക്ക​ളു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും പ​രി​ശീ​ല​ന​ത്തി​നും നൻമയ്ക്കും എ​ന്നും താ​ല്പ​ര്യം കാ​ണി​ച്ചി​രു​ന്ന​തി​നെ ബി​ഷ​പ് അ​ഭി​ന​ന്ദി​ച്ചു. ഇ​പ്പോ​ൾ രൂ​പ​താ ത​ല​ത്തി​ലു​ള്ള ഏ​കോ​പ​നമാ​ണ് ഇ​തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.