അ​ന്ത​ർ ജി​ല്ലാ സ​ർ​വീ​സു​ക​ളിൽ യാ​ത്ര​ക്കാ​രും വ​രു​മാ​ന​വും കു​റ​വ്
Wednesday, June 3, 2020 9:45 PM IST
തൊ​ടു​പു​ഴ: അ​യ​ൽ ജി​ല്ല​ക​ളി​ലേ​ക്ക് കെ ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചെ​ങ്കി​ലും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലും വ​രു​മാ​ന​ത്തി​ലും കു​റ​വ്. സ​മീ​പ ജി​ല്ല​ക​ളാ​യ കോ​ട്ട​യം, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചാ​ണ് ഇ​ന്ന​ലെ മു​ത​ൽ ജി​ല്ല​യി​ലെ വി​വി​ധ ഡി​പ്പോ​ക​ളി​ൽ നി​ന്ന് കെഎ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്. തൊ​ടു​പു​ഴ​യി​ൽ നി​ന്ന് 23 സ​ർ​വീ​സു​ക​ൾ ന​ട​ത്തി. എ​റ​ണാ​കു​ളം -6 , കോ​ട്ട​യം - 12, കൂ​ത്താ​ട്ടു​കു​ളം -5 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു സ​ർ​വീ​സു​ക​ൾ അ​യ​ച്ച​ത്. ക​ട്ട​പ്പ​ന​യി​ൽ നി​ന്ന് 16 സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യ​തി​ൽ അഞ്ചെണ്ണംഅ​യ​ൽ ജി​ല്ല​ക​ളി​ലേ​ക്കാ​യി​രു​ന്നു.
മൂ​ല​മ​റ്റ​ത്ത് നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് ര​ണ്ടും കോ​ട്ട​യ​ത്തേ​ക്ക് ഒ​ന്നും സ​ർ​വീ​സു​ക​ൾ ന​ട​ത്തി. മൂ​ന്നാ​ർ ഡി​പ്പോ​യി​ൽ നി​ന്ന് ഒ​ൻ​പ​തു സ​ർ​വീ​സു​ക​ൾ അ​യ​ൽ ജി​ല്ല​ക​ളി​ലേ​ക്ക് ന​ട​ത്തി. കു​മ​ളി​യി​ൽ നി​ന്നും 18 സ​ർ​വീ​സു​ക​ൾ ഓ​പ്പ​റേ​റ്റ് ചെ​യ്തു. കോ​ട്ട​യം, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​യി​രു​ന്നു സ​ർ​വീ​സ്. നെ​ടു​ങ്ക​ണ്ടം ഡി​പ്പോ​യി​ൽ നി​ന്ന് എ​ട്ട് ബ​സു​ക​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യ​ത്. സ​ർ​വീ​സ് ന​ട​ത്തി​യെ​ങ്കി​ലും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

സ്വ​കാ​ര്യ ബ​സു​ക​ൾ​ക്കും ന​ഷ്ടം

അ​ന്ത​ർ ജി​ല്ലാ സ​ർ​വീ​സു​ക​ൾ തു​ട​ങ്ങാ​ൻ അ​നു​മ​തി ല​ഭി​ച്ചെ​ങ്കി​ലും ജി​ല്ല​യി​ൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ബ​സു​ക​ൾ പൂ​ർ​ണ​മാ​യി ഓ​ടി​ത്തു​ട​ങ്ങി​യി​ല്ല.
ഇ​ന്ന​ലെ മു​ത​ൽ കൂ​ടു​ത​ൽ ബ​സു​ക​ൾ ഓ​ടി​ത്തു​ട​ങ്ങി​യെ​ങ്കി​ലും നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ദി​വ​സം സ​ർ​വീ​സ് ന​ട​ത്താ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ബ​സു​ട​മ​ക​ൾ. ലോ​ക്ക് ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ട്ടി​യ ബ​സ് നി​ര​ക്കു​ക​ൾ ഇ​ന്ന​ലെ മു​ത​ൽ കു​റ​ച്ചി​രു​ന്നു. കൂ​ടാ​തെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​വും പ​രി​മി​ത​പ്പെ​ടു​ത്തി. ഇ​തോ​ടെ വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ന്ധ​ന​ത്തി​നും മെ​യി​ന്‍റ​ന​ൻ​സി​നും മു​ട​ക്കു​ന്ന തു​ക പോ​ലും നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ തി​രി​കെ ല​ഭി​ക്കി​ല്ലെ​ന്ന അ​വ​സ്ഥ​യാ​ണെ​ന്ന് ബ​സു​ട​മ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
അ​ന്ത​ർ ജി​ല്ലാ സ​ർ​വീ​സു​ക​ൾ ഉ​ൾ​പ്പെ​ടെ തൊ​ടു​പു​ഴ​യി​ൽ നി​ന്നും 150 ഓ​ളം സ്വ​കാ​ര്യ ബ​സു​ക​ൾ ഇ​ന്ന​ലെ ഓ​ടി. മ​റ്റു ജി​ല്ല​ക​ളി​ലേ​ക്കു​ള്ള മൂ​വാ​റ്റു​പു​ഴ, പാ​ല, ഈ​രാ​റ്റു​പേ​ട്ട റൂ​ട്ടു​ക​ളി​ലേ​ക്ക് ഇ​ന്ന​ലെ മു​ത​ൽ സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചു. കൂ​ടാ​തെ ക​ട്ട​പ്പ​ന, കു​മ​ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും കോ​ട്ട​യം ജി​ല്ല​യി​ലേ​ക്കും അ​ടി​മാ​ലി​യി​ൽ നി​ന്നും കോ​ത​മം​ഗ​ല​ത്തേ​ക്കും ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി. സീ​റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ മാ​ത്രം യാ​ത്ര​ക്കാ​രെ ക​യ​റ്റി സ​ർ​വീ​സ് ന​ട​ത്താ​നാ​ണ് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നി​ന്നു​ള്ള യാ​ത്ര പാ​ടി​ല്ല.
നേ​ര​ത്തെ സീ​റ്റി​ലി​രി​ക്കു​ന്ന​വ​രെ കൂ​ടാ​തെ 10 പേ​രെ അ​ധി​കം ക​യ​റ്റി സ​ർ​വീ​സ് ന​ട​ത്താ​മാ​യി​രു​ന്നു. എ​ന്നാ​ൽ നി​ല​വി​ലെ നി​ബ​ന്ധ​ന പ്ര​കാ​രം ഇ​തി​ന് അ​നു​വാ​ദ​മി​ല്ല. യാ​ത്ര​ക്കാ​രു​ടെ പ​രി​മി​ത​പ്പെ​ടു​ത്ത​ൽ ത​ങ്ങ​ൾ​ക്ക് ന​ഷ്ട​മാ​ണെ​ന്നാ​ണ് സ്വ​കാ​ര്യ​ബ​സു​ട​മ​ക​ളു​ടെ വാ​ദം. കൂ​ടാ​തെ ബ​സി​ൽ ക​യ​റു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും വ​ലി​യ കു​റ​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. വ​രു​മാ​നം കു​റ​ഞ്ഞാ​ലും ഇ​ന്ധ​ന​ച്ചി​ല​വും മെ​യി​ന്‍റ​നൻസി​നും കു​റ​വു വ​രു​ന്നി​ല്ലെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. ഇ​ന്ധ​ന​ത്തി​ന് സ​ബ്സി​ഡി ന​ൽ​കു​ക​യോ മ​റ്റ് സ​ർ​ക്കാ​ർ സ​ഹാ​യ​മോ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ആ​രം​ഭി​ച്ച സ​ർ​വീ​സു​ക​ളും അ​ധി​കം താ​മ​സി​യാ​തെ നി​ർ​ത്ത​ൽ ചെ​യ്യേ​ണ്ടി വ​രു​മെ​ന്ന് ഉ​ട​മ​ക​ൾ വ്യ​ക്ത​മാ​ക്കി.