ഓ​ട്ടോ​മാ​റ്റി​ക് ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ ഡി​സ്പെ​ൻ​സ​റു​മാ​യി വി​ശ്വ​ജ്യോ​തി
Tuesday, June 2, 2020 9:46 PM IST
വാ​ഴ​ക്കു​ളം: ഓ​ട്ടോ​മാ​റ്റി​ക് ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ ഡി​സ്പെ​ൻ​സ​ർ നി​ർ​മി​ച്ച് വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ.
ഒ​ന്നാം വ​ർ​ഷ എം​ബി​എ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​മ​ൽ സ്ക​റി​യ, ആ​ർ.​രോ​ഹി​ത് , ജോ​ബി​ൻ ജെ​യിം​സ്, അ​മ​ൽ ഡൊ​മി​നി​ക് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഡി​സ്പെ​ൻ​സ​ർ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. ഡി​സ്പെ​ൻ​സ​റി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ൽ​ദോ ഏബ്ര​ഹാം എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. സ്പ​ർ​ശ​ന​ര​ഹി​ത​മാ​യ സാ​നി​റ്റൈ​സ​ർ ഡി​സ്പെ​ൻ​സ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ കോ​വി​ഡ് -19 വ്യാ​പ​ന സാ​ധ്യ​ത അ​ക​റ്റാ​ൻ സാ​ധി​ക്കു​മെ​ന്ന ആ​ശ​യ​മാ​ണ് നി​ർ​മി​തി​ക്ക് പി​ന്നി​ൽ. ബാ​റ്റ​റി​യി​ലും വൈ​ദ്യു​തി​യി​ലും പ്ര​വ​ർ​ത്തി​പ്പി​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് നി​ർ​മാ​ണം. യോ​ഗ​ത്തി​ൽ കോ​ള​ജ് മാ​നേ​ജ​ർ മോ​ണ്‍. ചെ​റി​യാ​ൻ കാ​ഞ്ഞി​ര​ക്കൊ​ന്പി​ൽ, ഡ​യ​റ​ക്ട​ർ റ​വ.​ഡോ.​ജോ​ർ​ജ് താ​ന​ത്തു​പ​റ​ന്പി​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ.​ജോ​സ​ഫ്കു​ഞ്ഞ് പോ​ൾ സി, ​എം​ബി​എ ഡീ​ൻ ഡോ.​സി​റി​യ​ക് ജോ​സ​ഫ് വെ​ന്പാ​ല, മേ​ധാ​വി ഡോ.​ജി​യോ ബേ​ബി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഫോ​ണ്‍: 8086 764 802.