ധ​ന​സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ധ​ർ​ണ
Monday, June 1, 2020 9:44 PM IST
തൊ​ടു​പു​ഴ : ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ ശ്ര​വി​ക്കു​ന്ന​തി​നും കാ​ണു​ന്ന​തി​നും അ​ടി​സ്ഥാ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത പാ​വ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ലി​ന് ധ​ർ​ണ ന​ട​ത്തു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ എം.​ജെ.​ജേ​ക്ക​ബ് അ​റി​യി​ച്ചു.
തൊ​ടു​പു​ഴ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​നു മു​ന്നി​ലും ക​ട്ട​പ്പ​ന ഡി​ഇ​ഒ ഓ​ഫീ​സി​നു മു​ന്നി​ലു​മാ​ണ് ധ​ർ​ണ ന​ട​ത്തു​ന്ന​ത്.
ഇ​പ്പോ​ൾ ഓ​ണ്‍​ലൈ​നി​ൽ ക്ലാ​സു​ക​ൾ കേ​ൾ​ക്കു​ന്ന​തി​ന് ടെ​ലി​വി​ഷ​ൻ അ​ല്ലെ​ങ്കി​ൽ ഫോ​ണ്‍ സം​വി​ധാ​ന​വും ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​നും ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ ജി​ല്ല​യി​ലെ ഒ​ട്ട​ന​വ​ധി പ്ര​ദേ​ശ​ങ്ങ​ളി​ൽ നെ​റ്റ് സൗ​ക​ര്യ​മോ മൊ​ബൈ​ൽ ഫോ​ണ്‍ സൗ​ക​ര്യ​മോ ഇ​ല്ലാ​ത്ത സ്ഥി​തി​യു​ണ്ട്. അ​തി​നാ​ൽ ഇ​ത്ത​രം സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മ​ല്ലാ​ത്ത പാ​വ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യ​മു​ണ്ടാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് ജേ​ക്ക​ബ് ആ​വ​ശ്യ​പ്പെ​ട്ടു.