പോ​ലീ​സ് മ​ർ​ദി​ച്ച​താ​യി പ​രാ​തി
Monday, June 1, 2020 9:44 PM IST
ഉ​ടു​ന്പ​ന്നൂ​ർ:​കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ പോ​ലീ​സ് മ​ർ​ദി​ച്ച​താ​യി പ​രാ​തി.​ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ഉ​ടു​ന്പ​ന്നൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മേ​ച്ചേ​രി​യെ ക​രി​മ​ണ്ണൂ​ർ സി​ഐ വി.​കെ.​ശ്രീ​ജേ​ഷ് മ​ർ​ദി​ച്ച​താ​യാ​ണ് പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.​ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 6.45-ഓടെ ​ഉ​ടു​ന്പ​ന്നൂ​ർ ടൗ​ണി​ലു​ള്ള മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ മ​രു​ന്നു​വാ​ങ്ങാ​നെ​ത്തി​യ​താ​യി​രു​ന്നു ജോ​ർ​ജ്.​
ഈ സ​മ​യം അ​വി​ടെ എ​ത്തി​യ സി​ഐ ജീ​പ്പി​ൽ നി​ന്നു ചാ​ടി​യി​റ​ങ്ങി പു​റ​ത്തി​നു ലാ​ത്തി​ക്ക് അ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ജോ​ർ​ജ് പ​റ​ഞ്ഞു. ​ക​ഴു​ത്തി​നു വേ​ദ​ന കൂ​ടി​യ​തോ​ടെ ഇ​ന്ന​ലെ തൊ​ടു​പു​ഴ ചാ​ഴി​കാ​ട്ട് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടു​ക​യാ​യി​രു​ന്നു.​അ​തേ സ​മ​യം ആ​രെ​യും മ​ർ​ദി​ച്ചി​ട്ടി​ല്ലെ​ന്നും ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും സി​ഐ വി.​കെ.​ ശ്രീ​ജേ​ഷ് പ​റ​ഞ്ഞു.