തെ​രു​വു​നാ​യ്ക്ക​ൾ ആ​ടു​ക​ളെ ക​ടി​ച്ചു​കൊ​ന്നു
Monday, June 1, 2020 9:40 PM IST
അ​ടി​മാ​ലി: തെ​രു​വു​നാ​യ്ക്ക​ൾ ര​ണ്ട് ആ​ട്ടി​ൻ​കു​ട്ടി​ക​ളെ ക​ടി​ച്ചു​കൊ​ന്നു. അ​ടി​മാ​ലി ടെ​ലി​ഫോ​ണ്‍ എ​ക്സേ​ഞ്ചി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ത​ട്ടു​പ​റ​ന്പി​ൽ ല​ത്തീ​ഫി​ന്‍റെ ആ​ടു​ക​ളാ​ണ് ച​ത്ത​ത്.
ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. പ​റ​ന്പി​ൽ മേ​യു​ന്ന​തി​നു കെ​ട്ടി​യി​ട്ടി​രു​ന്ന ആ​ടു​ക​ളെ​യാ​ണ് നാ​യ്ക്ക​ൾ ആ​ക്ര​മി​ച്ച​ത്. ആ​റോ​ളം തെ​രു​വു​നാ​യ്ക്ക​ൾ എ​ത്തി ആ​ടു​ക​ളെ കൂ​ട്ട​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.
ആ​ടു​ക​ളു​ടെ ക​ര​ച്ചി​ൽ കേ​ട്ടാ​ണ് കു​ടും​ബാം​ഗ​ങ്ങ​ൾ ഓ​ടി​യെ​ത്തി​യ​ത്. നാ​യ്കു​ട്ട​ത്തെ ഓ​ടി​ച്ചെ​ങ്കി​ലും ആ​ടു​ക​ളെ ര​ക്ഷി​ക്കാ​നാ​യി​ല്ല. മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ല​ത്തീ​ഫി​ന്‍റെ പ​ത്ത് കോ​ഴി​ക​ളെ നാ​യ്കൂ​ട്ടം ക​ടി​ച്ചു കൊ​ന്നി​രു​ന്നു. ആ​ടു​ക​ൾ​ക്കു​നേ​രെ മു​ൻ​പും ആ​ക്ര​മ​ണ​മു​ണ്ടാ​യി​ട്ടു​ണ്ട്.
നാ​യ്ക്ക​ളു​ടെ ശ​ല്യം​മൂ​ലം കു​ട്ടി​ക​ളെ പു​റ​ത്തി​റ​ക്കാ​ൻ​പോ​ലും സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. അ​ടി​മാ​ലി ടൗ​ണ്‍, മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് തെ​രു​വു​നാ​യ്ക്ക​ളെ കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത്.