കോ​വി​ഡ് മു​ക്ത​രാ​യ​വ​രെ​യും സ​മൂ​ഹം ഒ​റ്റ​പ്പെ​ടു​ത്തു​ന്നെ​ന്ന്
Monday, June 1, 2020 9:40 PM IST
ചെ​റു​തോ​ണി: കോ​വി​ഡ് ബാ​ധി​ത​രാ​യി ചി​കി​ത്സ ന​ട​ത്തി രോ​ഗ​മു​ക്ത​രാ​യ​വ​രേ​യും കു​ടും​ബാം​ഗ​ങ്ങ​ളേ​യും സ​മൂ​ഹം ഭൃ​ഷ്ട് ക​ല്പി​ക്കു​ന്ന​താ​യി പ​രാ​തി. രോ​ഗ​മി​ല്ലെ​ന്ന് പ​രി​ശോ​ധി​ച്ച് ഫ​ലം​ല​ഭി​ച്ച് ആ​ശു​പ​ത്രി​യി​ൽ​നി​ന്നും വീ​ട്ടി​ലെ​ത്തി ആ​രോ​ഗ്യ വ​കു​പ്പു നി​ർ​ദേ​ശി​ക്കു​ന്ന നി​രീ​ക്ഷ​ണ​കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​രേ​യും ഇ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളേ​യു​മാ​ണ് നാ​ട്ടു​കാ​ർ ഒ​റ്റ​പ്പെ​ടു​ത്തു​ന്നു​ന്ന​ത്.
സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യും പ​ല​രും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്. ക​ട​ക​ളി​ലെ​ത്തി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നോ ആ​ളു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​നോ​പോ​ലും നാ​ട്ടു​കാ​ർ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. ഇ​തോ​ടെ പ​ല​രും നി​രാ​ശ​രാ​യി​രി​ക്ക​യാ​ണ്. രോ​ഗ​മു​ക്ത​രാ​യി വീ​ട്ടി​ലെ​ത്തി​യ​വ​രേ​യും ഇ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളേ​യും ആ​രോ​ഗ്യ​വ​കു​പ്പോ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ ജ​ന​പ്ര​തി​നി​ധി​ക​ളോ​പോ​ലും സ​ന്ദ​ർ​ശി​ക്കു​ന്നി​ല്ലെ​ന്നും ഇ​വ​രു​ടെ മാ​ന​സി​കാ​വ​സ്ഥ തി​രി​ച്ച​റി​യു​ന്നി​ല്ലെ​ന്നും ഇ​വ​ർ പ​രാ​തി​പ്പെ​ടു​ന്നു. പു​റ​ത്തി​റ​ങ്ങാ​ൻ​പോ​ലു​മാ​കാ​തെ മാ​ന​സി​ക​മാ​യി ത​ക​ർ​ന്ന പ​ല​രും ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണ്.
സം​ഭ​വ​മ​റി​ഞ്ഞ് പാ​റേ​മാ​വ് ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ ഡോ. ​ക്രി​സ്റ്റി ജെ. ​തു​ണ്ടി​പ്പ​റ​ന്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വീ​ടു​ക​ളി​ലെ​ത്തി​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. ഇ​വ​രു​ടെ സം​ഭാ​ഷ​ണ​ങ്ങ​ളും വീ​ഡി​യോ​യും ഉ​ൾ​പ്പെ​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യാ​ണ് ഇ​വ​ർ തി​രി​കെ പോ​യ​ത്. ജി​ല്ലാ ആ​സ്ഥാ​ന​ത്തു​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളി​ലെ കോ​വി​ഡ് മു​ക്ത​രു​ടെ വീ​ടു​ക​ളി​ലെ​ത്തി​യാ​ണ് ഇ​വ​ർ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​ത്. മാ​ന​സി​ക​മാ​യി ത​ക​ർ​ന്ന​വ​രെ ഡോ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കൗ​ണ്‍​സി​ലിം​ഗ് ന​ൽ​കി​യും പി​ന്തു​ണ അ​റി​യി​ച്ചു​മാ​ണ് മ​ട​ങ്ങു​ന്ന​ത്.
കോ​വി​ഡ് മു​ക്ത​ർ​ക്ക് തു​ട​ർ​ജീ​വി​ത​ത്തി​ന് സ​മൂ​ഹ​ത്തി​ന്‍റെ പി​ന്തു​ണ​യു​ണ്ടാ​ക​ണ​മെ​ന്നാ​ണ് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ത​ങ്ങ​ളാ​രും രോ​ഗം ക്ഷ​ണി​ച്ചു​വ​രു​ത്തി​യ​വ​ര​ല്ലെ​ന്നും മ​റ്റാ​ർ​ക്കും രോ​ഗം പ​ക​ർ​ത്താ​ൻ മ​ന​പൂ​ർ​വം ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്നും രോ​ഗ​മു​ക്ത​ർ പ​റ​യു​ന്നു.