നാ​ട്ടി​ലേ​ക്കു​ പോ​കാ​ൻ ഇ​ത​രസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​മാ​യി എ​ത്തി
Monday, June 1, 2020 9:40 PM IST
ക​ട്ട​പ്പ​ന: ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു പോ​കു​വാ​ൻ വാ​ഹ​ന സൗ​ക​ര്യ​മു​ണ്ടെ​ന്ന വ്യാ​ജ​വാ​ർ​ത്ത പ്ര​ച​രി​ച്ച​തോ​ടെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ക​ട്ട​പ്പ​ന​യി​ൽ കൂ​ട്ട​മാ​യി എ​ത്തി.

കു​മ​ളി, പു​റ്റ​ടി, വ​ണ്ട​ൻ​മേ​ട് മേ​ഖ​ല​ക​ളി​ൽ​നി​ന്നു​മാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ക​ട്ട​പ്പ​ന​യി​ലെ​ത്തി​യ​ത്. ക​ട്ട​പ്പ​ന പോ​ലീ​സും ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​വും ചേ​ർ​ന്ന് തൊ​ഴി​ലാ​ളി​ക​ളെ മ​ട​ക്കി​യ​യ​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ 11-ഓ​ടെ​യാ​ണ് വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ക​ട്ട​പ്പ​ന പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ ഒ​ത്തു​കൂ​ടി​യ​ത്. സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്കു പോ​കു​ന്ന​തി​നാ​യി ഗ​താ​ഗ​ത സൗ​ക​ര്യ​മു​ണ്ടെ​ന്ന വ്യാ​ജ​വാ​ർ​ത്ത പ്ര​ച​രി​ച്ച​താ​ണ് തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​മാ​യി ക​ട്ട​പ്പ​ന​യി​ലെ​ത്താ​ൻ കാ​ര​ണം.

തു​ട​ർ​ന്ന് ക​ട്ട​പ്പ​ന പോ​ലീ​സി​ലും ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ലും ആ​ളു​ക​ൾ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തോ​ടെ വ്യാ​ജ​വാ​ർ​ത്ത പ്ര​ച​രി​ച്ച​തു​മൂ​ല​മാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ക​ട്ട​പ്പ​ന​യി​ലെ​ത്തി​യ​തെ​ന്ന് വ്യ​ക്ത​മാ​യി.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​മാ​യി ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ വ്യാ​ജ​വാ​ർ​ത്ത പ്ര​ച​രി​ച്ച​ത്. ജാ​ർ​ഖ​ണ്ഡ്, വെ​സ്റ്റ് ബം​ഗാ​ൾ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലേ​ക്ക് പോ​കു​വാ​നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ക​ട്ട​പ്പ​ന​യി​ലെ​ത്തി​യ​ത്. ക​ട്ട​പ്പ​ന​യി​ലെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളി​ൽ​നി​ന്നും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച​ശേ​ഷം അ​ധി​കൃ​ത​ർ തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മ​ട​ക്കി​യ​യ​ച്ചു.

നെ​ടു​ങ്ക​ണ്ട​ത്തും
അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ
സംഘടിച്ചെ​ത്തി

നെ​ടു​ങ്ക​ണ്ടം: വ്യാ​ജ​പ്ര​ചാ​ര​ണ​ത്തേ​തു​ട​ർ​ന്ന് നാ​ട്ടി​ലേ​ക്കു പോ​കാ​ൻ ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്ക് ഓ​ഫീ​സി​നു​മു​ന്പി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ സം​ഘം ചേ​ർ​ന്നു. നൂ​റു​ക​ണ​ക്കി​ന് മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​ണ് രാ​വി​ലെ​മു​ത​ൽ നെ​ടു​ങ്ക​ണ്ട​ത്തെ മി​നി സി​വി​ൽ സ്റ്റേ​ഷ​നു​മു​ന്പി​ൽ ത​ടി​ച്ചു കൂ​ടി​യ​ത്.
സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന വ​ലി​യ​യൊ​രു സം​ഘം യാ​ത്ര​യ്ക്ക് ആ​വ​ശ്യ​മാ​യ ബാ​ഗു​ക​ളു​മാ​യാ​ണ് എ​ത്തി​യ​ത്. റ​വ​ന്യു അ​ധി​കൃ​ത​ർ ഇ​വ​രെ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ് മ​ന​സി​ലാ​ക്കി തി​രി​കെ വാ​സ​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് അ​യ​ച്ചു.

ആ​ദ്യ​ഘ​ട്ട യാ​ത്ര​യി​ൽ ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കി​ൽ​നി​ന്ന് 279 മ​ധ്യ​പ്ര​ദേ​ശു​കാ​രെ ക​ഴി​ഞ്ഞ​ദി​വ​സം തീ​വ​ണ്ടി​മാ​ർ​ഗം സ്വ​ദേ​ശ​ത്ത് എ​ത്തി​ച്ചി​രു​ന്നു. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 210-ഓ​ളം ര​ജി​സ്റ്റ​ർ​ചെ​യ്ത അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.