ഇ​ടി​മി​ന്ന​ലി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു
Monday, June 1, 2020 9:40 PM IST
ക​ട്ട​പ്പ​ന: മേ​പ്പാ​റ​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​മു​ണ്ടാ​യ ഇ​ടി​മി​ന്ന​ലി​ൽ ബ​ന്ധു​ക്ക​ളാ​യ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മേ​പ്പാ​റ ഈ​ട്ടി​ക്ക​ൽ ബാ​ബു​വി​ന്‍റെ മ​ക​ൾ ജീ​ന(21), മേ​രി​കു​ളം വെ​ളു​ത്തേ​ട​ത്തു​പ​റ​ന്പി​ൽ ജോ​ണ്‍(64) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ജോ​ണും കു​ടും​ബ​വും മേ​പ്പാ​റ​യി​ലു​ള്ള ബ​ന്ധു​വാ​യ ബാ​ബു​വി​ന്‍റെ വീ​ട്ടി​ൽ എ​ത്തി​യ​താ​യി​രു​ന്നു. ബാ​ബു​വി​ന്‍റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന വീ​ടി​നു സ​മീ​പ​ത്താ​ണ് ഇ​ടി​മി​ന്ന​ലേ​റ്റ​ത്. ഇ​തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ജീ​ന ബോ​ധ​ര​ഹി​ത​യാ​യി വീ​ണു. ജോ​ണ്‍ നി​ല​ത്തു​വീ​ഴു​ക​യും വ​സ്ത്ര​ങ്ങ​ൾ ക​രി​യു​ക​യും ചെ​യ്തു. ഈ​സ​മ​യം ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ടു കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ പ​രു​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു. പ​രി​ക്ക​റ്റ​വ​രെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ടി​മി​ന്ന​ലി​ൽ വീ​ടി​നു​സ​മീ​പം ഭൂ​മി കു​ഴി​യു​ക​യും കൃ​ഷി​ക​ൾ​ക്കു നാ​ശം സം​ഭ​വി​ക്കു​ക​യും ചെ​യ്തു.