മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ൽ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു
Sunday, May 31, 2020 10:33 PM IST
മൂ​ല​മ​റ്റം: മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ൽ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു. അ​റ​ക്കു​ളം കാ​വും​പ​ടി പാ​ന്പൂ​രി​ക്ക​ൽ പ​രേ​ത​നാ​യ ജി​ജി​യു​ടെ മ​ക​ൻ ജി​ഷ്ണു (16) വാ​ണ് മു​ങ്ങി​മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 മ​ണി​യോ​ടെ കാ​ഞ്ഞാ​ർ കൈ​പ്പ ക​വ​ല​യ്ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം. ജി​ഷ്ണു​വി​ന്‍റെ കു​ടു​ബം കു​ട​യ​ത്തൂ​ർ മു​സ്ലിം​പ​ള്ളി ക​വ​ല​യ്ക്ക് സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​ണ്. സ​ഹോ​ദ​ര​നു​മൊ​ത്ത് ജ​ലാ​ശ​യ​ത്തി​ൽ നീ​ന്തു​ന്ന​തി​നി​ടെ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു.

മൂ​ല​മ​റ്റം ഫ​യ​ർ​ഫോ​ഴ്സും കാ​ഞ്ഞാ​ർ പോ​ലീ​സും തൊ​ടു​പു​ഴ​യി​ൽ നി​ന്നു​ള്ള സ്കൂ​ബാ ടീ​മും സ്ഥ​ല​ത്തെ​ത്തി. ഒ​ന്ന​ര മ​ണി​ക്കൂ​ർ നീ​ണ്ട തി​ര​ച്ചി​ലി​ന് ശേ​ഷം മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കു​ട​യ​ത്തൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യാ​ണ് ജി​ഷ്ണു. ജി​ഷ്ണു​വി​ന്‍റെ പി​താ​വ് ജി​ജി ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ വാ​ഗ​മ​ണ്ണി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​രി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. അ​മ്മ: ഷീ​ന, സ​ഹോ​ദ​ര​ൻ ജി​ത്തു.