മ​ല​ങ്ക​ര ജ​ലാ​ശ​യത്തിൽനിന്ന് കൂ​ടു​ത​ൽ വെ​ള്ളം തു​റ​ന്നുവി​ടും
Sunday, May 31, 2020 9:42 PM IST
തൊ​ടു​പു​ഴ: മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ലെ മൂ​ന്ന് ഷ​ട്ട​റു​ക​ൾ ഇ​ന്ന് രാ​വി​ലെ ആ​റു മു​ത​ൽ 40 സെ​ന്‍റിമീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തും. മെ​യ് 17 മു​ത​ൽ ഇ​തേ ഷ​ട്ട​റു​ക​ൾ 20 സെ​ന്‍റി​മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തി വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​ക്കു​ന്നു​ണ്ട്. ഇ​തി​ന് പു​റ​മേ​യാ​ണ് മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഡാ​മി​ലെ ജ​ല​നി​ര​പ്പ് നി​യ​ന്ത്രി​ച്ച് നി​ർ​ത്തു​ന്ന​തി​ന് 20 സെ​ന്‍റീ​മീ​റ്റ​ർ കൂ​ടി തു​റ​ക്കു​ന്ന​ത്.
ഇ​ത് സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദ്ദേ​ശം ല​ഭി​ച്ച​താ​യി എം​വി​ഐ​പി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​കെ ആ​റ് ഷ​ട്ട​റു​ക​ളാ​ണ് മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​നു​ള്ള​ത്. 42 മീ​റ്റ​റാ​ണ് ഡാ​മി​ന്‍റെ പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി.
വേ​ന​ൽ മ​ഴ ശ​ക്ത​മാ​യ​തി​നാ​ലും മൂ​ല​മ​റ്റം പ​വ​ർ ഹൗ​സി​ൽ വൈ​ദ്യു​തി ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ച്ച​തി​നാ​ലും മെ​യ് പ​കു​തി​യോ​ടെ ജ​ല​നി​ര​പ്പ് 41.5 മീ​റ്റ​റാ​യി ഉ​യ​ർ​ന്നി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് മെ​യ് 17 മു​ത​ൽ 20 സെ​ന്‍റിമീ​റ്റ​ർ വീ​തം തു​റ​ന്ന് വി​ട്ട​ത്.
40.25 മീ​റ്റ​റാ​ണ് മ​ല​ങ്ക​ര​യി​ലെ ഇ​പ്പോ​ഴ​ത്തെ ജ​ല​നി​ര​പ്പ്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ കാ​ല​വ​ർ​ഷം ശ​ക്ത​മാ​കു​ന്ന​തോ​ടെ ഡാ​മി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള പു​ഴ​ക​ളി​ൽ നി​ന്നും തോ​ടു​ക​ളി​ൽ നി​ന്നു​മു​ള്ള നീ​രൊ​ഴു​ക്ക് കൂ​ടു​മെ​ന്നാ​ണ് ക​ണ​ക്ക് കൂ​ട്ട​ൽ. ഇ​ത് കൂ​ടാ​തെ മൂ​ല​മ​റ്റം പ​വ​ർ ഹൗ​സി​ൽ നി​ന്നു​ള്ള വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ന്ന​തും മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ലേ​ക്കാ​ണ്.
തു​റ​ന്ന് വി​ടു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് കൂ​ട്ടു​ന്ന​തി​നാ​ൽ മൂ​വാ​റ്റു​പു​ഴ​യാ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്ന് എം​വി​ഐ​പി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.