മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ് വി​ദ്യാ​ർ​ഥി​ക​ളെ വ​ല​യ്ക്കു​ന്നു
Sunday, May 31, 2020 9:38 PM IST
നെ​ടു​ങ്ക​ണ്ടം: വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഓ​ണ്‍​ലൈ​ൻ വ​ഴി​യു​ള്ള പ​ഠ​നം ആ​രം​ഭി​ച്ച​തോ​ടെ മൊ​ബൈ​ലു​ക​ൾ ഫോ​ണു​ക​ളു​ടെ ക്ഷാ​മം വി​ദ്യാ​ർ​ഥി​ക​ളെ വ​ല​യ്ക്കു​ന്നു. വി​വി​ധ മൊ​ബൈ​ൽ ക​ന്പ​നി​ക​ളു​ടെ വി​ല​കു​റ​ഞ്ഞ​തും പു​തി​യ മോ​ഡ​ലു​ക​ളി​ലു​ള്ള ആ​ൻ​ഡ്രോ​യ്ഡ് സെ​റ്റു​ക​ൾ വി​പ​ണി​യി​ൽ ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ സാ​ധാ​ര​ണ​ക്കാ​രു​ടെ മ​ക്ക​ളു​ടെ പ​ഠ​ന​ത്തി​നു തി​രി​ച്ച​ടി​യാ​യി.
സ്കൂ​ൾ, കോ​ള​ജ് അ​ട​ക്ക​മു​ള്ള ക്ലാ​സു​ക​ൾ, ഇ​ന്‍റ​ർ​വ്യു​ക​ൾ തു​ട​ങ്ങി​യ​വ ഓ​ണ്‍ ലൈ​ൻ വ​ഴി ആ​യ​തോ​ടെ​യാ​ണ് മൊ​ബൈ​ൽ ഫോ​ണി​ന്‍റെ ആ​വ​ശ്യം ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച​ത്. സാ​ധാ​ര​ണ ഫെ​യ്സ് ബു​ക്ക്, വാ​ട്സ് ആ​പ് എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗ​ത്തി​നും ഫോ​ണ്‍ ചെ​യ്യു​ന്ന​തി​നു​മാ​യാ​ണ് ഇ​ത്ത​രം മൊ​ബൈ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ചു​വ​ന്ന​ത്. എ​ന്നാ​ൽ ഓ​ണ്‍ ലൈ​ൻ വ​ഴി ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ച​തോ​ടെ വ​ലു​തും മി​ക​ച്ച സ്റ്റോ​റേ​ജു​ക​ളു​ള്ള മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടെ ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​യി. ഇ​ത്ത​രം ഫോ​ണു​ക​ൾ​ക്ക് വ​ലി​യ വി​ല​ന​ൽ​കി വാ​ങ്ങേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് ആ​ളു​ക​ൾ. മു​ന്പ് 10000-ൽ ​താ​ഴെ​യു​ള്ള വി​ല​യ്ക്ക് മി​ക​ച്ച മൊ​ബൈ​ലു​ക​ൾ വി​പ​ണി​യി​ൽ യ​ഥേ​ഷ്ടം ല​ഭ്യ​മാ​യി​രു​ന്നു. എ​ന്നാ​ൽ കോ​വി​ഡ് 19 ആ​രം​ഭി​ച്ച​തി​നു​ശേ​ഷം ക​ട​ക​ളി​ലു​ള്ള മൊ​ബൈ​ലു​ക​ൾ കൂ​ട്ട​ത്തോ​ടെ വി​റ്റ​ഴി​യു​ക​യും പു​തി​യ മൊ​ബൈ​ലു​ക​ൾ ഏ​ജ​ൻ​സി​ക​ൾ വ​ഴി​യു​ള്ള ല​ഭ്യ​ത കു​റ​ഞ്ഞ​തു​മാ​ണ് സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ വെ​ട്ടി​ലാ​ക്കി​യ​ത്.
ലോ​ക് ഡൗ​ണ്‍ ആ​രം​ഭി​ച്ച​തി​നു​ശേ​ഷം മോ​ബൈ​ൽ ക​ന്പ​നി​ക​ളി​ൽ​നി​ന്ന് ക​ട​ക​ളി​ൽ ഫോ​ണു​ക​ൾ എ​ത്തി​ക്കു​ന്ന​ത് നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. പു​തി​യ​തും വി​ല​കു​റ​ഞ്ഞ​തു​മാ​യ വി​വി​ധ ക​ന്പ​നി​ക​ളു​ടെ മൊ​ബൈ​ലു​ക​ൾ​ക്കാ​ണ് ഇ​പ്പോ​ൾ ക്ഷാ​മം നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ വി​ല​കൂ​ടി​യ​തും പ​ഴ​യ മോ​ഡ​ലി​ലു​ള്ള മൊ​ബൈ​ലു​ക​ൾ ക​ട​ക​ളി​ൽ ല​ഭ്യ​മാ​കു​ന്നു​ണ്ട്.