മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ 278 തൊ​ഴി​ലാ​ളി​ക​ളെ മ​ട​ക്കി അ​യ​ച്ചു
Saturday, May 30, 2020 10:49 PM IST
നെ​ടു​ങ്ക​ണ്ടം: ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കി​ൽ​നി​ന്നു മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ 278 തൊ​ഴി​ലാ​ളി​ക​ളെ സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ക്കി അ​യ​ച്ചു. നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ പാ​സ് ല​ഭി​ച്ച​വ​രും അ​ല്ലാ​ത്ത​വ​രും ഉ​ൾ​പ്പ​ടെ 600-ല​ധി​കം തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ മ​ട​ങ്ങാ​നെ​ത്തി​യ​ത് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചു.
നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​നാ​യി ര​ജി​സ്റ്റ​ർ​ചെ​യ്ത തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് റ​വ​ന്യൂ വ​കു​പ്പ് ഒ​ന്പ​ത് കെ ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ലാ​യി എ​റ​ണാ​കു​ളം സൗ​ത്ത് റ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​ത്. കേ​ര​ള​ത്തി​ൽ​നി​ന്നും മ​ധ്യ​പ്ര​ദേ​ശി​ലേ​ക്കു​ള്ള പ്ര​ത്യേ​ക തീ​വ​ണ്ടി​യി​ൽ തി​രി​കെ മ​ട​ങ്ങാ​ൻ 283 പേ​രാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്.

ഇ​ന്ന​ലെ രാ​ത്രി 11-ന് ​എ​റ​ണാ​കു​ള​ത്തു​നി​ന്നു പ്ര​ത്യേ​ക തീ​വ​ണ്ടി അ​നു​വ​ദി​ച്ച​തോ​ടെ ര​ജി​സ്റ്റ​ർ​ചെ​യ്ത തൊ​ഴി​ലാ​ളി​ക​ളോ​ട് നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്കോ​ഫീ​സി​ൽ എ​ത്താ​ൻ റ​വ​ന്യൂ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​ർ ഉ​ൾ​പ്പ​ടെ 600 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണ് നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്കോ​ഫീ​സി​നു​മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി​യ​ത്.

നി​യ​ന്ത്ര​ണാ​തീ​ത​മാ​യി തൊ​ഴി​ലാ​ളി​ക​ളെ​ത്തി ഓ​ഫീ​സി​നു​മു​ന്നി​ൽ കൂ​ട്ടം​കൂ​ടി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങു​ന്ന​തി​ന് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രെ മാ​ത്ര​മാ​ണ് എ​റ​ണാ​കു​ള​ത്ത് എ​ത്തി​ച്ച​ത്. ബാ​ക്കി​യു​ള്ള​വ​രെ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മ​ട​ക്കി​യ​യ​ച്ചു.

ര​ജി​സ്റ്റ​ർ​ചെ​യ്ത തൊ​ഴി​ലാ​ളി​ക​ളു​ടെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​ശേ​ഷം ഇ​വ​രെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി. നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ബി​ജു ഫി​ലി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ലു ഡോ​ക്ട​ർ​മാ​രാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നെ​ങ്കി​ലും ക​ടു​ത്ത പ​നി​യു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ഒ​രാ​ളേ​യും മ​ദ്യ​പി​ച്ചെ​ത്തി​യ മ​റ്റൊ​രു തൊ​ഴി​ലാ​ളി​യേ​യും കു​ടും​ബ​ത്തേ​യും റ​വ​ന്യൂ അ​ധി​കൃ​ത​ർ മ​ട​ക്കി​യ​യ​ച്ചു. പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം സ​മൂ​ഹ അ​ടു​ക്ക​ള​യി​ൽ നി​ന്നെ​ത്തി​ച്ച ഉ​ച്ച​ഭ​ക്ഷ​ണ​വും വൈ​കു​ന്നേ​ര​ത്തേ​ക്കു​ള്ള ഭ​ക്ഷ​ണ​വും താ​ലൂ​ക്കോ​ഫീ​സി​ൽ​നി​ന്നും ന​ൽ​കി.

വൈ​കു​ന്നേ​രം 4.30 ഓ​ടെ തൊ​ഴി​ലാ​ളി​ക​ളു​മാ​യി കെ ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്നു പു​റ​പ്പെ​ട്ടു. ഉ​ടു​ന്പ​ൻ​ചോ​ല ത​ഹ​സി​ൽ​ദാ​ർ നി​ജു കു​ര്യ​ൻ, താ​ലൂ​ക്കോ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ബി​ജു ജോ​സ​ഫ്, പി.​എ. ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​ത്. 278 പേ​രെ​യും റെ​യി​ൽ​വേ പ്ലാ​റ്റ്ഫോ​മി​ൽ എ​ത്തി​ച്ച് ഇ​വ​രു​ടെ രേ​ഖ​ക​ൾ അ​വി​ടു​ത്തെ റ​വ​ന്യൂ സ​ഹാ​യ കേ​ന്ദ്ര​ത്തി​ൽ ഏ​ൽ​പി​ച്ച​ശേ​ഷ​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ മ​ട​ങ്ങി​യ​ത്. മൂ​ന്നൂ​റോ​ളം തൊ​ഴി​ലാ​ളി​ക​ളെ​ങ്കി​ലും അ​ടു​ത്ത​ഘ​ട്ട​ത്തി​ൽ മ​ട​ങ്ങാ​ൻ സ​ന്ന​ദ്ധ​രാ​യി ഉ​ണ്ടെ​ന്നാ​ണ് റ​വ​ന്യൂ വ​കു​പ്പി​ന്‍റെ കൈ​വ​ശ​മു​ള്ള ക​ണ​ക്ക്.