അം​ഗീ​കാ​ര​ങ്ങ​ളു​ടെ നി​റ​വി​ൽ രാ​ധാ​മ​ണി​ക്കു പ​ടി​യി​റ​ക്കം
Saturday, May 30, 2020 10:49 PM IST
ഉ​പ്പു​ത​റ: അ​ങ്ക​ണ​വാ​ടി​ക​ളി​ൽ ന​വീ​ന പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പാ​ക്കി​യ​തി​ന് ര​ണ്ടു​ത​വ​ണ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കാ​രം നേ​ടി​യ ചൈ​ൽ​ഡ് ഡ​വ​ല​പ്മെ​ന്‍റ് പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ (സി​ഡി​പി​ഒ) ബി.​എ​സ്. രാ​ധാ​മ​ണി വി​ര​മി​ച്ചു. 31 വ​ർ​ഷ​വും ഇ​ടു​ക്കി ജി​ല്ല​യി​ൽ മാ​ത്രം സേ​വ​നം ചെ​യ്ത​ശേ​ഷം വ​ണ്ട​ൻ​മേ​ട് പ്രോ​ജ​ക്ടി​ൽ​നി​ന്നാ​ണ് പ​ടി​യി​റ​ക്കം. 2007-08-ൽ ​മി​ക​ച്ച സൂ​പ്പ​ർ​വൈ​സ​റാ​യും 2013-14-ൽ ​മി​ക​ച്ച സി​ഡി​പി​ഒ ആ​യു​മാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ച​ത്. ഭ​ർ​ത്താ​വ് സാ​മൂ​ഹ്യ സേ​വ​ന വ​കു​പ്പി​ൽ സീ​നി​യ​ർ സൂ​പ്ര​ണ്ടാ​യി​രു​ന്ന എ​ൻ.​കെ. മോ​ഹ​ന​ൻ. മ​ക്ക​ൾ: വി​ഷ്ണു, അ​ന​ന്ദു.