പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യ​ണം: ബി​ജെ​പി
Saturday, May 30, 2020 10:42 PM IST
തൊ​ടു​പു​ഴ: വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​ഴി​ഞ്ഞ​ദി​വ​സം സി​പി​എം ന​ട​ത്തി​യ ഗു​ണ്ടാ​വി​ള​യാ​ട്ടം പാ​ർ​ട്ടി​യു​ടെ അ​ധി​കാ​ര​ത്തി​ന്‍റെ മ​റ​വി​ൽ സി​പി​എം എ​ന്തും ചെ​യ്യും എ​ന്നു​ള്ള​തി​ന് തെ​ളി​വാ​ണെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. അ​ജി പ​റ​ഞ്ഞു. പ്ര​തി​ക​ൾ​ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി എ​ത്ര​യും പെ​ട്ടെ​ന്ന് അ​റ​സ്റ്റു​ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.