പാ​ക​പ്പി​ഴ​ക​ൾ ഏ​റി​യ​തോ​ടെ ആ​പ്പി​ന്‍റെ വീ​ര്യം ചോ​ർ​ന്നു
Friday, May 29, 2020 10:07 PM IST
മൂ​ന്നാ​ർ: ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ ബെ​വ് ക്യൂ ​ആ​പ്പ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​തി​ന്‍റെ ര​ണ്ടാം ദി​വ​സം ത​ന്നെ സ​ർ​ക്കാ​ർ സം​വി​ധാ​നം പാ​ളി. ആ​പ്പ് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​തോ​ടെ മൂ​ന്നാ​ർ ബി​വ​റേ​ജ​സ് ഒൗ​ട്ട്‌ലെ​റ്റി​ൽ നി​ന്നും ഒ​രാ​ൾ​ക്കു പോ​ലും മ​ദ്യം ന​ൽ​കാ​നാ​യി​ല്ല.
ആ​പ്പ് വ​ഴി ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്ത​വ​ർ​ക്കു​ള്ള മ​ദ്യ വി​ൽ​പ​ന മു​ന്നി​ൽ​ക്ക​ണ്ട് രാ​വി​ലെ ഒ​ൻ​പ​തി​ന് ത​ന്നെ ഒൗ​ട്ട​്‌ലെ​റ്റ് തു​റ​ന്നെ​ങ്കി​ലും ബി​വ​റേ​ജ​സ് അ​ധി​കൃ​ത​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും കാ​ഴ്ച​ക്കാ​രാ​കേ​ണ്ടി വ​ന്നു. ആ​പ്പ് എ​ട്ടി​ന്‍റെ പ​ണി ത​ന്ന​തോ​ടെ കാ​ര്യ​മെ​ന്ത​റി​യാ​ൻ ഒൗ​ട്ട​്‌ലെ​റ്റിലെത്തി​യ​വ​ർ വി​വ​ര​മ​റി​ഞ്ഞ​തോ​ടെ നി​രാ​ശ​രാ​യി മ​ട​ങ്ങി. സ്മാ​ർ​ട്ട് ഫോ​ണി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​റി​യാ​ത്ത ഫീ​ച്ച​ർ ഫോ​ണു​ക​ൾ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണ് മ​ദ്യം ല​ഭി​ക്കാ​തെ വെ​ട്ടി​ലാ​യി​രി​ക്കു​ന്ന​ത്.
സ്മാ​ർ​ട്ട് ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​ന​റി​യാ​ത്ത ശ​രാ​ശ​രി അ​ന്പ​തി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള ന​ല്ലൊ​രു വി​ഭാ​ഗം മ​ദ്യം സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​ർ​ക്ക് മ​ദ്യം ല​ഭി​ക്കു​വാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ സ​ർ​ക്കാ​ർ ഒ​രു​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.