400 ലി​റ്റ​ർ കോ​ട ന​ശി​പ്പി​ച്ചു
Friday, May 29, 2020 10:06 PM IST
ചെ​റു​തോ​ണി: വാ​ത്തി​ക്കു​ടി വി​ല്ലേ​ജി​ൽ തോ​പ്രാം​കു​ടി സ്കൂ​ൾ​സി​റ്റി​യി​ലു​ള്ള വീ​ട്ടി​ൽ നി​ന്നും 400 ലി​റ്റ​ർ കോ​ട ത​ങ്ക​മ​ണി എ​ക്സൈ​സ് സം​ഘം ക​ണ്ടെ​ടു​ത്തു ന​ശി​പ്പി​ച്ചു. തോ​പ്രാം​കു​ടി സ്കൂ​ൾ​സി​റ്റി പു​ത്ത​ൻ​പു​ര​ക്ക​ൽ (ചേ​ന്നം​കോ​ട്ട്) സു​നി​ൽ, പെ​രും​തൊ​ട്ടി വ​ര​കു​കാ​ലാ​യി​ൽ സു​രേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് കൃ​ഷി​ക്കു​ള്ള വ​ള​വും പ​ണി​യാ​യു​ധ​ങ്ങ​ളും സൂ​ക്ഷി​ക്കു​ന്ന​തി​നാ​യി വാ​ട​ക​ക്ക് എ​ടു​ത്തി​രു​ന്ന വീ​ട്ടി​ൽ നി​ന്നാ​ണ് കോ​ട ക​ണ്ടെ​ടു​ത്ത​ത്. സു​നി​ൽ, സു​രേ​ഷ് എ​ന്നി​വ​രെ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യി കേ​സ് എ​ടു​ത്തു. ത​ങ്ക​മ​ണി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എം.​ഡി. സ​ജീ​വ്കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​ടി. സ​ത്യ​രാ​ജ​ൻ, ജ​യ​ൻ പി. ​ജോ​ണ്‍, അ​ജേ​ഷ് ഫി​ലി​പ്പ്, കെ.​എം. ര​തി​മോ​ൾ, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.