ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ടി​നു കാ​ര​ണം അ​ശാ​സ്ത്രീ​യ​മാ​യ ഓ​ട​നി​ർ​മാ​ണം
Friday, May 29, 2020 10:06 PM IST
തൊ​ടു​പു​ഴ: അ​ശാ​സ്ത്രീ​യ​മാ​യ ഓ​ട നി​ർ​മാ​ണ​വും സ​മ​യ​ത്ത് മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ത്ത​തു​മൂ​ലം തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ൽ പ​തി​വാ​യി വെ​ള്ള​ക്കെ​ട്ടി​നു കാ​ര​ണ​മാ​കു​ന്ന​താ​യി ആ​ക്ഷേ​പം. ശ​ക്ത​മാ​യ മ​ഴ പെ​യ്താ​ൽ ന​ഗ​രം വെ​ള്ള​ത്തി​ൽ മു​ങ്ങു​ക​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റു​ക​യും ചെ​യ്യു​ന്ന​തു പ​തി​വാ​യ​തോ​ടെ ഇ​തി​നു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​കു​ക​യാ​ണ്. ക​ന​ത്ത തോ​തി​ൽ ഒ​രു മ​ഴ പെ​യ്താ​ൽ പോ​ലും ന​ഗ​ര​ത്തി​ന്‍റെ പ​ല മേ​ഖ​ല​ക​ളും വെ​ള്ള​ക്കെ​ട്ടാ​വും. മാ​ലി​ന്യം നി​റ​ഞ്ഞ് ഓ​ട​ക​ളി​ൽ നി​ന്നും വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​കു​ന്ന​തി​നാ​ലാ​ണ് പ​തി​വാ​യി ഇ​വി​ടെ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം പെ​യ​ത മ​ഴ​യി​ൽ ന​ഗ​ര​ത്തി​ന്‍റെ പ്ര​ധാ​ന പാ​ത​ക​ളെ​ല്ലാം ത​ന്നെ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി​രു​ന്നു.

ശ​ക്ത​മാ​യ മ​ഴ പെ​യ്താ​ൽ പ​തി​വാ​യി വെ​ള്ള​ക്കെ​ട്ടു​യ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​ണ് മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം തൊ​ടു​പു​ഴ -പാ​ല റോ​ഡ്, മാ​ർ​ക്ക​റ്റ് റോ​ഡ്, മൂ​വാ​റ്റു​പു​ഴ റോ​ഡ്, മ​ങ്ങാ​ട്ടു​ക​വ​ല -കാ​രി​ക്കോ​ട് റോ​ഡ് എ​ന്നി​വ. ഇ​വി​ടെ മ​ഴ പെ​യ്താ​ൽ നി​ര​ന്ത​രം വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് വ്യാ​പാ​രി​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും വ്യാ​പ​ക പ​രാ​തി​യു​ണ്ട്. മ​ഴ പെ​യ്ത് വെ​ള്ള​മു​യ​രു​ന്ന​തോ​ടെ റോ​ഡി​ന്‍റെ ഇ​രു വ​ശ​ത്തു​മു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വെ​ള്ളം ഇ​ര​ച്ചു ക​യ​റും. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് ശ​ക്ത​മാ​യ മ​ഴ​യി​ൽ ഇ​വി​ടെ മി​ക്ക വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ ന​ശി​ച്ചി​രു​ന്നു. ഓ​ട​യു​ടെ പ​രി​മി​തി മൂ​ലം വെ​ള്ളം റോ​ഡി​ലേ​ക്ക് ക​ര ക​വി​ഞ്ഞൊ​ഴു​കു​ന്ന​ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ സ​ഞ്ചാ​ര​ത്തെ​യും ബാ​ധി​ക്കാ​റു​ണ്ട ്.

മ​ഴ പെ​യ്യു​ന്ന​തോ​ടെ വെ​ള്ള​മു​യ​രു​ന്പോ​ൾ ഒ​ഴു​കി​പ്പോ​കാ​ൻ ത​ക്ക വ​ലി​പ്പം പ​ല ഭാ​ഗ​ത്തും ഓ​ട​ക​ൾ​ക്കി​ല്ല. കൂ​ടാ​തെ സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ ഓ​ട​ക​ൾ തു​റ​ന്ന് മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ത്ത​തും ഇ​വ നി​റ​യാ​ൻ കാ​ര​ണ​മാ​കു​ന്നു​ണ്ട്. വ​ഴി​യോ​ര​ക​ച്ച​വ​ട​ക്കാ​ർ പ​ല​പ്പോ​ഴും മാ​ലി​ന്യം ഓ​ട​ക​ളി​ൽ നി​ക്ഷേ​പി​ക്കു​ന്ന​തും ഇ​വ അ​ട​യാ​ൻ കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഇ​തോ​ടെ മ​ഴ വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​കി​പ്പോ​കാ​നു​ള്ള ജ​ല നി​ർ​ഗ​മ​ന മാ​ർ​ഗ​മി​ല്ലാ​തെ റോ​ഡു​ക​ൾ വെ​ള്ള​ക്കെ​ട്ടാ​യി തീ​രു​ക​യാ​ണ്.

പ​തി​വാ​യി വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ന്ന തൊ​ടു​പു​ഴ -പാ​ല റോ​ഡി​ൽ മു​നി​സി​പ്പ​ൽ ബ​സ്റ്റാ​ൻ​ഡി​നു സ​മീ​പം ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ഓ​ട പു​തു​ക്കി​പ്പ​ണി​തി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നു ശേ​ഷ​വും വെ​ള്ള​ക്കെ​ട്ടി​നു പൂ​ർ​ണ​പ​രി​ഹാ​ര​മാ​യി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത മ​ഴ​യി​ലും ഇ​വി​ടെ വ​ലി​യ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​രു​ന്നു. മാ​ലി​ന്യം നി​റ​ഞ്ഞ് ഓ​ട അ​ട​യു​ന്ന​താ​ണ് പ്ര​ശ്ന​ത്തി​നു കാ​ര​ണ​മാ​കു​ന്ന​ത്. വ്യാ​പാ​രി​ക​ളു​ടെ പ​രാ​തി​യെ​തു​ട​ർ​ന്ന് ഇ​ട​യ്ക്ക് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ട വൃ​ത്തി​യാ​ക്ക​ൽ ന​ട​ത്താ​റു​ണ്ടെ​ങ്കി​ലും ഇ​ത് പ​ല​പ്പോ​ഴും ഭാ​ഗി​ക​മാ​യി മാ​ത്ര​മേ ന​ട​പ്പി​ലാ​ക്കാ​റു​ള്ളു. ന​ഗ​ര​സ​ഭ​യ്ക്ക് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ വാ​ഹ​ന​വും ആ​വ​ശ്യ​ത്തി​നു ശു​ചീ​ക​ര​ണ​തൊ​ഴി​ലാ​ളി​ക​ളും ഉ​ള്ള​പ്പോ​ഴാ​ണ് ഓ​ട​ക​ളി​ലെ മാ​ലി​ന്യ​ങ്ങ​ൾ യ​ഥാ​സ​മ​യം നീ​ക്കം ചെ​യ്യു​ന്നി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ൾ ആ​രോ​പി​ക്കു​ന്ന​ത്.

തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ടി​നു പ​രി​ഹാ​രം കാ​ണു​മെ​ന്ന് മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​സി​ലി ജോ​സ്. വ്യാ​ഴാ​ഴ്ച്ച പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ന​ഗ​ര​ത്തി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യ മേ​ഖ​ല​ക​ൾ തൊ​ടു​പു​ഴ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു ചെ​യ​ർ​പേ​ഴ്സ​ണ്‍. ഓ​ട​ക​ളി​ലെ മാ​ലി​ന്യം നീ​ക്കം ചെ​യ്യു​മെ​ന്നും വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രു​ടെ മാ​ലി​ന്യ​ങ്ങ​ൾ ഓ​ട​യി​ൽ ത​ള്ളു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​മെ​ന്നും സി​സി​ലി ജോ​സ് വ്യാ​പാ​രി നേ​താ​ക്ക​ൾ​ക്ക് ഉ​റ​പ്പു ന​ൽ​കി. മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി, പ​ഡ​ബ്ല്യു​ഡി എ​ൻ​ജി​നി​യ​ർ എ​ന്നി​വ​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി ക​ച്ച​വ​ട​ക്കാ​ർ​ക്ക് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​കു​ന്ന​തെ​ന്ന് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി.​സി.​രാ​ജു ത​ര​ണി​യി​ൽ പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി നാ​സ​ർ സൈ​ര, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സാ​ലി മു​ഹ​മ്മ​ദ്, ടോ​മി സെ​ബാ​സ്റ്റ്യ​ൻ, യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് എം.​ബി.​താ​ജു എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.