മി​ന്ന​ൽ: ജാ​ഗ്ര​ത പാ​ലി​ക്ക​ണം -വൈദ്യുത ബോർഡ്
Thursday, May 28, 2020 9:02 PM IST
തൊ​ടു​പു​ഴ: ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും മി​ന്ന​ലു​മു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വൈ​ദ്യു​ത അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സു​ര​ക്ഷാ​വി​ഭാ​ഗം സേ​ഫ്റ്റി ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് കേ​ടു​പാ​ട് സം​ഭ​വി​ക്കു​ക​യും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ് വൈ​ദ്യു​ത ലൈ​നും പോ​സ്്റ്റു​ക​ളും ത​ക​രാ​നും സാ​ധ്യ​ത​യേ​റെ​യാ​ണ്. ലൈ​നോ, സ​ർ​വീ​സ് വ​യ​റോ പൊ​ട്ടി​വീ​ണു കി​ട​ക്കു​ന്ന​ത് ക​ണ്ടാ​ൽ സ്പ​ർ​ശി​ക്ക​രു​ത്. ബ​ന്ധ​പ്പെ​ട്ട കെഎ​സ്ഇ​ബി ഓ​ഫീ​സി​ൽ അ​റി​യി​ച്ച് വൈ​ദ്യു​തി ഓ​ഫ് ചെ​യ്തു എ​ന്ന് ഉ​റ​പ്പു വ​രു​ത്താ​തെ അ​തി​ന​ടു​ത്തേ​ക്ക് പോ​കരുത്. ജ​ന​റേ​റ്റ​ർ, ഇ​ൻ​വ​ർ​ട്ട​ർ മു​ത​ലാ​യ​വ സ്ഥാ​പി​ക്കു​ന്പോ​ഴും വൈ​ദ്യു​തി സം​ബ​ന്ധ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ, നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ അം​ഗീ​കൃ​ത ഇ​ല​ക്ട്രീ​ഷ്യ​നെ​കൊ​ണ്ടു​മാ​ത്രം ചെ​യ്യി​ക്കു​ക. ഇ​ടി​മി​ന്ന​ൽ ഉ​ള്ള​പ്പോ​ൾ വൈ​ദ്യു​തി സം​ബ​ന്ധ​മാ​യ ജോ​ലി​ക​ൾ ഒ​ഴി​വാ​ക്ക​ണം. ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും ഇ​ടി​യും മി​ന്ന​ലും ഉ​ള്ള​പ്പോ​ൾ വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​രു​ത്. പ്ല​ഗ്ഗി​ൽ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന എ​ല്ലാ ഉ​പ​ക​ര​ണ​ങ്ങ​ളും അ​തി​ൽ​നി​ന്ന് ഉൗ​രി​യി​ടു​ക. വെ​ദ്യു​തി പോ​സ്റ്റു​ക​ളി​ലും സ്റ്റേ​ക​ളി​ലും ക​ന്നു​കാ​ലി​ക​ളെ​യോ അ​യ​യോ കെ​ട്ട​രു​ത്. വൈ​ദ്യു​തി ലൈ​നു​ക​ൾ​ക്ക് സ​മീ​പം ലോ​ഹ​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള തോ​ട്ടി​ക​ൾ, ഏ​ണി​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്ക​രു​ത്. കാ​ല​വ​ർ​ഷ​ക്കെ​ടു​തി​മൂ​ലം വൃ​ക്ഷ​ങ്ങ​ളോ ശി​ഖ​ര​ങ്ങ​ളോ വീ​ണ് ക​ന്പി​ക​ൾ താ​ഴ്ന്നു കി​ട​ക്കാ​നും ഒ​ടി​യാ​നും സാ​ധ്യ​ത​യു​ണ്ട്.
ഇ​ത്ത​ര​ത്തി​ലു​ള്ള അ​പ​ക​ട​ങ്ങ​ൾ, മ​റ്റ് വൈ​ദ്യു​ത അ​പ​ക​ട​ങ്ങ​ൾ എ​ന്നി​വ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഉ​ട​ൻ തൊ​ട്ട​ടു​ത്തു​ള്ള കെഎ​സ്ഇ​ബി ഓ​ഫീ​സി​ലോ അ​ല്ലെ​ങ്കി​ൽ 1912 (സു​ര​ക്ഷാ എ​മ​ർ​ജ​ൻ​സി), 9496 010 101 എ​ന്ന ന​ന്പ​രു​ക​ളി​ലോ അ​റി​യി​ക്കണം.