അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, May 28, 2020 9:02 PM IST
മൂ​ല​മ​റ്റം:​പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ൽ നെ​ടു​ങ്ക​ണ്ട​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ലേ​ക്ക് (പെ​ണ്‍​കു​ട്ടി​ക​ൾ) വി​വി​ധ ത​സ്തി​ക​ക​ളി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​ന​ത്തി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വാ​ർ​ഡ​ൻ -1 (പെ​ണ്‍), വാ​ച്ച്മാ​ൻ -1 (ആ​ണ്‍), കു​ക്ക് -2 (പെ​ണ്‍), പാ​ർ​ട്ട്ടൈം സ്വീ​പ്പ​ർ -1 (പെ​ണ്‍) എ​ന്നി​വ​യാ​ണ് ഒ​ഴി​വു​ക​ൾ. താ​ത്പ​ര്യ​മു​ള്ള​വ​ർ വെ​ള്ള​ക്ക​ട​ലാ​സി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ​ക​ൾ ജൂ​ണ്‍ 10ന് ​മു​ൻ​പാ​യി ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ, ഇ​ടു​ക്കി, മൂ​ല​മ​റ്റം പി​ഒ എ​ന്ന വി​ലാ​സ​ത്തി​ൽ നേ​രി​ട്ടോ [email protected] എ​ന്ന ഇ​മെ​യി​ൽ മു​ഖേ​ന​യോ നൽകണം.