കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം പ്ര​തി​നി​ധി കൂ​റു​മാ​റി ; തൊ​ടു​പു​ഴ സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ സ്ഥാ​നം എ​ൽ​ഡി​എ​ഫി​ന്
Thursday, May 28, 2020 9:02 PM IST
തൊ​ടു​പു​ഴ: സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് പ്ര​തി​നി​ധി കൂ​റു​മാ​റി വോ​ട്ടു ചെ​യ്ത​തോ​ടെ ചെ​യ​ർ​മാ​ൻ സ്ഥാ​നം എ​ൽ​ഡി​എ​ഫി​നു ല​ഭി​ച്ചു. ഇ​ന്ന​ലെ ന​ട​ന്ന തൊ​ടു​പു​ഴ സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ​യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം പ്ര​തി​നി​ധി കെ.​എം.​സ്ക​റി​യ കൂ​റു മാ​റി വോ​ട്ടു ചെ​യ്ത​തോ​ടെ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം വി.​വി.​മ​ത്താ​യി ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം പ്ര​തി​നി​ധി എം.​ടി. ജോ​ണി​യാ​യി​രു​ന്നു യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.
വി.​വി.​മ​ത്താ​യി​ക്ക് ഏ​ഴു വോ​ട്ടും എം.​ടി.​ജോ​ണി​യ്ക്ക് ആ​റു വോ​ട്ടും ല​ഭി​ച്ചു. സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​നി​ൽ യു​ഡി​എ​ഫി​ന് ഏ​ഴ് അം​ഗ​ങ്ങ​ളും എ​ൽ​ഡി​എ​ഫി​ന് ര​ണ്ടു​സ​ർ​ക്കാ​ർ നോ​മി​നി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റം​ഗ​ങ്ങ​ളു​മാ​ണ് ഉ​ള്ള​ത്. സ​ഹ​ക​ര​ണ സം​ഘം ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​നി​ധി ഉ​ൾ​പ്പെ​ടെ നാ​ലു കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി​ക​ളും മൂ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം പ്ര​തി​നി​ധി​ക​ളു​മാ​ണ് യു​ഡി​എ​ഫ് പ​ക്ഷ​ത്ത്. സി​പി​എം-1, സി​പി​ഐ-1, അ​സി.​ര​ജി​സ്ട്രാ​ർ (ജ​ന​റ​ൽ ), അ​സി. ര​ജി​സ്ട്രാ​ർ (ഓ​ഡി​റ്റ്), ജി​ല്ലാ ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​നി​ധി , മൂ​ന്നു മാ​സം മു​ൻ​പ് ന​ട​ന്ന സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നൊ​പ്പം മ​ൽ​സ​രി​ച്ച മു​സ്ലീം ലീ​ഗ് അം​ഗം ഉ​ൾ​പ്പെ​ടെ ആ​റു പ്ര​തി​നി​ധി​ക​ളു​മാ​ണ് ഉ​ള്ള​ത്.
യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് വി​ജ​യം ഉ​റ​പ്പാ​യി​രു​ന്ന ഘ​ട്ട​ത്തി​ലാ​ണ് സ്ക​റി​യ കൂ​റു​മാ​റി എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് വോ​ട്ടു ചെ​യ്ത​ത്. കോ​ണ്‍​ഗ്ര​സി​ന് നാ​ല് അം​ഗ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടും മു​ന്ന​ണി മ​ര്യാ​ദ​യു​ടെ പേ​രി​ലാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് ചെ​യ​ർ​മാ​ൻ സ്ഥാ​നം വി​ട്ടു ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. കൂ​ടെ നി​ന്ന് വി​ജ​യി​ച്ച ശേ​ഷം സ്ക​റി​യ കൂ​റു​മാ​റ്റം ന​ട​ത്തി​യ​തും ഇ​തി​നാ​യി ച​ര​ടു വ​ലി ന​ട​ത്തി​യ സി​പി​എ​മ്മി​ന്‍റെ നി​ല​പാ​ടും അ​ന്ത​സി​നു നി​ര​ക്കാ​ത്ത​താ​ണെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദേ​ശം ലം​ഘി​ച്ച കെ.​എം.​സ്ക​റി​യയ്ക്കെ​തി​രെ പാ​ർ​ട്ടി​ത​ല ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ജോ​സി ജേ​ക്ക​ബ് പ​റ​ഞ്ഞു.