ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പി​പി​ഇ കി​റ്റു​ക​ൾ ന​ൽ​കി
Thursday, May 28, 2020 8:56 PM IST
ചെ​റു​തോ​ണി: കോ​വി​ഡ്-19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഇ​ടു​ക്കി ഗ​വ. എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ കെ ​എ​സ് യു ​യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ക​ർ ആ​രോ​ഗ്യ സു​ര​ക്ഷാ ക​വ​ച​മാ​യ പി​പി​ഇ കി​റ്റു​ക​ൾ ന​ൽ​കി. 100 പി​പി​ഇ കി​റ്റു​ക​ളാ​ണ് ഇ​ടു​ക്കി ഗ​വ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക് കെ ​എ​സ് യു ​യൂ​ണി​റ്റ് വാ​ങ്ങി​ന​ൽ​കി​യ​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​നും ഡി​എം​ഒ ഡോ. ​എ​ൻ. പ്രി​യ​യും​ചേ​ർ​ന്ന് കി​റ്റു​ക​ൾ ഏ​റ്റു​വാ​ങ്ങി.

കെ ​എ​സ് യു ​യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കെ ​എ​സ് യു ​മു​ൻ​കാ​ല ഭാ​ര​വാ​ഹി​ക​ൾ, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ, പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ​ചേ​ർ​ന്നാ​ണ് പി​പി​ഇ കി​റ്റു​ക​ൾ ശേ​ഖ​രി​ച്ചു​ന​ൽ​കി​യ​ത്. കെ ​എ​സ് യു ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​ണി, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ബേ​സി​ൽ, ഷാ​സ്, ഷ​ക്കീ​ർ, മു​ൻ ഭാ​ര​വാ​ഹി​ക​ളാ​യ അ​ൻ​ഷി​ദ്, ഷം​ലി​ക് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.