കു​ടി​വെ​ള്ള​മി​ല്ലാ​തെ അ​ടി​മാ​ലി​യി​ലെ ഫ​യ​ർ ഫോ​ഴ്സ്
Thursday, May 28, 2020 8:56 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റി​ന് കു​ടി​വെ​ള്ള​മെ​ത്തി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. അ​ടി​മാ​ലി​യി​ൽ ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യെ​ങ്കി​ലും യൂ​ണി​റ്റി​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​വ​ശ്യ​മാ​യ ശു​ദ്ധ​ജ​ല​സം​വി​ധാ​നം ഇ​പ്പോ​ഴും അ​പ്രാ​പ്യ​മാ​ണ്.

യൂ​ണി​റ്റി​നോ​ടു​ചേ​ർ​ന്ന ക​രി​ങ്കു​ള​ത്തു​നി​ന്നും വെ​ള്ളം ശേ​ഖ​രി​ച്ചാ​ണ് ഫ​യ​ർ​ഫോ​ഴ്സ് വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്. പ​ക്ഷേ കു​ടി​ക്കാ​നും ഭ​ക്ഷ​ണം പാ​കം​ചെ​യ്യാ​നും ഈ ​വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കി​ല്ല.

ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റി​ന് സ്വ​ന്ത​മാ​യി കി​ണ​റു​ണ്ടെ​ങ്കി​ലും ചെ​ളി​നി​റ​ഞ്ഞ വെ​ള്ള​മാ​ണു​ള്ള​ത്.
അ​യ​ൽ വീ​ടു​ക​ളി​ൽ​നി​ന്നെ​ത്തി​ക്കു​ന്ന വെ​ള്ള​മാ​ണ് കു​ടി​ക്കാ​നും ഭ​ക്ഷ​ണം പാ​കം​ചെ​യ്യാ​നും ജീ​വ​ന​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

എ​ല്ലാ ദി​വ​സ​വും പ​ത്തി​ന​ടു​ത്ത ജീ​വ​ന​ക്കാ​ർ യൂ​ണി​റ്റി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​കും. മ​ഴ​ക്കാ​ല​മാ​കു​ന്ന​തോ​ടെ ജീ​വ​ന​ക്കാ​രു​ടെ ജോ​ലി​ഭാ​രം വ​ർ​ധി​ക്കും. ഈ ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് യൂ​ണി​റ്റി​ൽ ശു​ദ്ധ​ജ​ല​മെ​ത്തി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് ജീ​വ​ന​ക്കാ​രു​ടെ ആ​വ​ശ്യം.