ക​ർ​ഷ​ക​ർ​ക്ക് പ്ര​തി​മാ​സം 10,000 രൂ​പ പെ​ൻ​ഷ​ൻ ന​ൽ​ക​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം
Wednesday, May 27, 2020 9:36 PM IST
ചെ​റു​തോ​ണി: കോ​വി​ഡ് വ്യാ​പ​ന​ത്തേ​തു​ട​ർ​ന്നു ത​ക​ർ​ന്ന കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് ഉ​ത്തേ​ജ​ന​മാ​യി ക​ർ​ഷ​ക​ർ​ക്ക് 10,000 രൂ​പ പ്ര​തി​മാ​സം പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ക, നാ​ണ്യ​വി​ള​ക​ൾ​ക്ക് ത​റ​വി​ല നി​ശ്ച​യി​ച്ചു സം​ഭ​രി​ക്കു​ക, നാ​ലു ശ​ത​മാ​നം നി​ര​ക്കി​ൽ സ്വ​ർ​ണ​പ്പ​ണ​യ വാ​യ്പ പു​നഃ​സ്ഥാ​പി​ക്കു​ക, ഏ​ല​ക്കാ ലേ​ല​ത്തി​ന് ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി ലേ​ലം പു​ന​രാ​രം​ഭി​ക്കു​ക, റ​ബ​ർ വി​ല​സ്ഥി​ര​ത ഫ​ണ്ടി​ലെ കു​ടി​ശി​ക പ​രി​ഹ​രി​ക്കു​ക, കോ​വി​ഡ് പാ​ക്കേ​ജു​ക​ളി​ൽ കൃ​ഷി​ക്ക് മു​ഖ്യ പ​രി​ഗ​ണ​ന ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം (​ജോ​സ് വിഭാഗം) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് ധ​ർ​ണ ന​ട​ത്തി. കേ​ന്ദ്ര, സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റു​ക​ൾ നി​ര​വ​ധി പാ​ക്കേ​ജു​ക​ൾ പ്ര​ഖ്യാ​പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ക​ർ​ഷ​ക​രു​ടെ നി​ല​നി​ൽ​പി​നാ​യി യാ​തൊ​രു പ​ദ്ധ​തി​യും ന​ട​പ്പി​ലാ​ക്കു​ന്നി​ല്ലെ​ന്നു സ​മ​രം ഉ​ദ്ഘാ​ട​നം​ചെ​യ്ത റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ആ​രോ​പി​ച്ചു.
ഇ​രു​പ​ത് ല​ക്ഷം കോ​ടി രൂ​പ​യു​ടെ കോ​വി​ഡ് പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ർ​ഷ​ക​രു​ടെ ക​ട​ങ്ങ​ൾ എ​ഴു​തിത്ത​ള്ളാ​ൻ ഒ​രു​ല​ക്ഷം കോ​ടി മാ​റ്റി​വെ​ക്കാ​ൻ ത​യാ​റാ​ക​ണം. കി​സാ​ൻ കാ​ർ​ഡ് പ്ര​വ​ർ​ത്തി​പ​ദ​ത്തി​ൽ എ​ത്തി​ക്കാ​ൻ സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. കി​സാ​ൻ കാ​ർ​ഡി​ലൂ​ടെ ല​ഭി​ക്കു​ന്ന തു​ക ഏ​ക്ക​റി​ന് 70,000 രൂ​പ മാ​ത്ര​മാ​ണ്. അ​തും പ​ട്ട​യ​ഭൂ​മി ഉ​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​ണ്. അ​തി​നാ​ൽ പ​ഴ​യ രീ​തി പു​നഃ​സ്ഥാ​പി​ക്ക​ണം. സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ടു​ക്കി പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ചു ര​ണ്ടാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്പോ​ഴും പു​തി​യ ഒ​രു കാ​ർ​ഷി​ക പ​ദ്ധ​തി​പോ​ലും ആ​വി​ഷ്ക​രി​ച്ചി​ട്ടി​ല്ല. കാ​ർ​ഷി​ക മോറ​ട്ടോ​റി​യ​ത്തി​ൽ പ​ലി​ശ ഇ​ള​വു​പോ​ലും ന​ൽ​കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ൽ​കി​യി​രു​ന്ന റ​ബ​ർ വി​ല​സ്ഥി​ര​താ ഫ​ണ്ട്് കു​ടി​ശി​ക​യാ​ണ്. റ​ബ​ർ ക​ർ​ഷ​ക​രു​ടെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ർ​ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗ​ങ്ങ​ളാ​യ അ​ല​ക്സ് കോ​ഴി​മ​ല, പ്ര​ഫ. കെ.​ഐ. ആ​ന്‍റ​ണി, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​രി​ച്ച​ൻ നീ​റ​ണാ​കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തു​ട​ർ​സ​മ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 29-ന് ​രാ​വി​ലെ 10-ന് ​ജി​ല്ല​യി​ലെ അ​ഞ്ചു താ​ലൂ​ക്ക് ഓ​ഫീ​സു​ക​ൾ​ക്കു​മു​ന്പി​ലും നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ ന​ട​ത്തും. ഇ​ടു​ക്കി​യി​ൽ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജി കാ​ഞ്ഞ​മ​ല​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് കോ​ഴി​മ​ല ഉ​ദ്ഘാ​ട​നം​ചെ​യ്യും. ഉ​ടു​ന്പ​ൻ​ചോ​ല​യി​ൽ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​ൻ​സ​ണ്‍ വ​ർ​ക്കി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്യും. തൊ​ടു​പു​ഴ​യി​ൽ നി​യോ​ജ​ക​മ​ണ്ഡ​ലം പ്രി​സി​ഡ​ന്‍റ് ജി​മ്മി മ​റ്റ​ത്തി​പ്പാ​റ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗം പാ​ർ​ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം പ്ര​ഫ. കെ.​ഐ. ആ​ന്‍റ​ണി​യും പീ​രു​മോ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്‍​സി മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​രി​ച്ച​ൻ നി​റ​ണാ​കു​ന്നേ​ലും അ​ടി​മാ​ലി​യി​ൽ ദേ​വി​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​എം. മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗം പാ​ർ​ട്ടി സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗം അ​ഗ​സ്റ്റി​ൻ വ​ട്ട​ക്കു​ന്നേ​ലും ഉ​ദ്ഘാ​ട​നം​ചെ​യ്യും.