മാ​ന​സി​ക വി​ഭ്രാ​ന്തി​യു​ള്ള ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ പ​ട​മു​ഖം സ്നേ​ഹാ​ശ്ര​മ​ത്തി​ലേ​ക്കു മാ​റ്റി
Wednesday, May 27, 2020 9:33 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ട​ത്ത് ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന മാ​ന​സി​ക വി​ഭ്രാ​ന്തി​യു​ള്ള ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ പ​ട​മു​ഖം സ്നേ​ഹാ​ശ്ര​മ​ത്തി​ലേ​ക്ക് മാ​റ്റി. ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന​തി​നി​ടെ ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു​മു​ന്പ് ഇ​യാ​ൾ സെ​ന്‍റ​റി​ൽ​നി​ന്നും ചാ​ടി​പ്പോ​യി​രു​ന്നു. പി​ന്നീ​ട് പി​ടി​കൂ​ടി വീ​ണ്ടും ക്വാ​റ​ന്‍റൈ​നി​ൽ ആ​ക്കു​ക​യാ​യി​രു​ന്നു.
നെ​ടു​ങ്ക​ണ്ട​ത്ത് ഒ​രു​മാ​സ​ത്തി​ല​ധി​ക​മാ​യി ക്വാ​റ​ന്‍റൈ​​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ സ​തീ​ഷ് എ​ന്ന യു​വാ​വി​നെ​യാ​ണ് പ​ട​മു​ഖ​ത്തെ സ്നേ​ഹാ​ശ്ര​മ​ത്തി​ലേ​ക്ക് മാ​റ്റി​യ​ത്. ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് തേ​വാ​രം​മെ​ട്ടി​ലെ സ​മാ​ന്ത​ര പാ​ത​യി​ലൂ​ടെ​യാ​ണ് ഇ​യാ​ൾ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ന്ന​ത്. സ​തീ​ഷി​ന്‍റെ സ്ര​വ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ കോ​വി​ഡ് ഇ​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തി​നാ​ലാ​ണ് പ​ട​മു​ഖം സ്നേ​ഹാ​ശ്ര​മ​ത്തി​ലേ​ക്ക് മാ​റ്റി​യ​ത്. ബ​ന്ധു​ക്ക​ളെ​പ്പ​റ്റി​യു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.
തൃ​ശൂ​രി​ലെ മാ​ന​സി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റാ​നാ​ണ് ആ​ദ്യം തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ലും നി​യ​മ​പ​ര​മാ​യ വി​വി​ധ ത​ട​സ​ങ്ങ​ളാ​ൽ ഇ​ത് സാ​ധ്യ​മാ​കാ​തെ​വ​ന്നു. തു​ട​ർ​ന്ന് ജി​ല്ലാ വെ​ൽ​ഫ​യ​ർ ഓ​ഫീ​സ് പ​ട​മു​ഖം സ്നേ​ഹാ​ശ്ര​മ​ത്തി​ൽ ബ​ന്ധ​പ്പെ​ടു​ക​യും അ​വ​ർ സ​തീ​ഷി​നെ ഏ​റ്റെ​ടു​ക്കു​വാ​ൻ ത​യാ​റാ​കു​ക​യു​മാ​യി​രു​ന്നു. നെ​ടു​ങ്ക​ണ്ടം പോ​ലി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​തീ​ഷി​നെ പ​ട​മു​ഖ​ത്ത് എ​ത്തി​ച്ച​ത്.